‘ബറോസ്’ വ്യത്യസ്തമായ ഒരു ചിന്ത, അത്തരത്തിലൊരു ആവശ്യമില്ലാത്ത ചിന്ത വന്നാല്‍ വീണ്ടും ചെയ്യും; മോഹൻലാൽ

','

' ); } ?>

ബറോസിന് ശേഷം വീണ്ടും സംവിധായകനാകുമോ എന്ന ചോദ്യങ്ങളിൽ പ്രതികരിച്ച് മോഹൻലാൽ. “ബറോസ്” ആരും ചെയ്യാത്ത കാര്യമായിരുന്നെന്നും, അത്തരത്തിൽ ആവശ്യമില്ലാത്തൊരു ചിന്ത വന്നാൽ വീണ്ടും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ദാദാസാഹേബ് ഫാല്‍ക്കേ അവാര്‍ഡ് പ്രഖ്യാപിച്ച ശേഷം കൊച്ചിയില്‍ വച്ച് നടന്ന പ്രസ്സ് കോണ്‍ഫറന്‍സിലാണ് മോഹൻലാലിൻറെ പ്രതികരണം.

“വീണ്ടും സംവിധായകനാകുമോ എന്നൊക്കെ ‘ഈ നിമിഷം എന്നോട് ചോദിച്ചാല്‍, എനിക്ക് ഇപ്പോള്‍ ഒന്നും പറയാനില്ല’. ‘ബറോസ്’ ‘വളരെ വ്യത്യസ്തമായ ഒരു ചിന്ത’യായിരുന്നു. സാധാരണ സിനിമകളില്‍ നിന്ന് മാറി 3D സാങ്കേതിക വിദ്യയില്‍ ഒരുക്കിയ ഒരു ദൃശ്യവിസ്മയമാണ് ‘ബറോസ്’. ‘ആരും ചെയ്യാത്ത ഒരു കാര്യമായിരുന്നു അത്.’ ഒപ്പം, ‘ആവശ്യമില്ലാത്ത ഒരു ചിന്ത’ വീണ്ടും മനസ്സില്‍ വന്നാല്‍ ഞാൻ അത് ചെയ്യും”. മോഹൻലാൽ പറഞ്ഞു.

വാസ്‌കോ ഡ ഗാമയുടെ നിധി കാക്കുന്ന ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് ‘ബറോസ്’ പറയുന്നത്. മോഹന്‍ലാല്‍ തന്നെയാണ് സിനിമയിൽ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിച്ചത്. റിലീസിന് ശേഷം നെഗറ്റീവ് പ്രതികരണങ്ങളാണ് ‘ബറോസ്’ നേടിയതെങ്കിലും, ഒരു പരീക്ഷണ ചിത്രം എന്ന നിലയില്‍ മലയാള സിനിമാ ചരിത്രത്തില്‍ ഇതിനൊരു സ്ഥാനമുണ്ട്. ഹോളിവുഡ് ചിത്രങ്ങളുമായി ഇതിനെ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും, ഇത് തന്റെ ടീമിന്റെ ഒരു എളിയ പരിശ്രമം മാത്രമാണെന്നും മോഹന്‍ലാല്‍ മുന്‍പ് പറഞ്ഞിരുന്നു.