കലിപ്പ് നോട്ടവുമായി സ്റ്റീഫന്‍ നെടുമ്പള്ളി.. ലൂസിഫറിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്..

മാസ്സ് ചിത്രങ്ങള്‍ക്ക് ഒരു മാതൃകയായാണ് നടന്‍ പൃിഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ലൂസിഫര്‍’ എന്ന ചിത്രത്തിന്റെ വരവ്. ഇതിന് സൂചനയാണ് ആരാധകരെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍. ചിത്രത്തിന്റെ റിലീസ് അടുക്കുന്നു എന്ന വിവരം പങ്കിടനായി പൃിഥ്വിരാജ് തന്റെ പേജിലൂടെ പുറത്തുവിട്ട ലൂസിഫറിന്റെ പുതിയ പോസ്റ്റര്‍ ഇതിന് ഒരു ഉദാഹരണമാണ്.

ജ്വലിക്കുന്ന കണ്ണുകളോടെ തീക്ഷ്ണമായ ഒരു നോട്ടവുമായി കാറിന് പുറത്ത് നില്‍ക്കുന്ന മോഹന്‍ലാലിനെയാണ് പുതിയ പോസ്റ്ററില്‍ കാണുന്നത്. ‘കമിംഗ് സൂണ്‍ ഇനഫ്’ എന്ന വാചകത്തോടെ സംവിധായകന്‍ പൃഥ്വിരാജ് തന്നെയാണ് പോസ്റ്റര്‍ പുറത്തു വിട്ടത്. പൊളിറ്റിക്കല്‍ ത്രില്ലറായി എത്തുന്ന ലൂസിഫറില്‍ ‘സ്റ്റീഫന്‍ നെടുമ്പള്ളി’ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്.

ടോവിനോ തോമസ്, മമ്താ മോഹന്‍ദാസ്, ഇന്ദ്രജിത്ത്, ഷാജോണ്‍, നൈല ഉഷ, വിജയ രാഘവന്‍, ബാല എന്നിങ്ങനെ ഒരു വന്‍ താര നിര തന്നെയുണ്ട് ലൂസിഫറില്‍. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുക്കുന്ന ചിത്രം, ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ അന്റണി പെരിമ്പാവൂര്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. നേരത്തെ ഇറങ്ങിയ ചിത്രത്തിന്റെ ടീസറിനും ആദ്യ പോസ്റ്ററിനും മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത്.

പൃിഥ്വിരാജ് തന്റെ പേജിലൂടെ പുറത്തുവിട്ട പോസ്റ്റര്‍…