തമിഴ് നടന്‍ സൂര്യയ്ക്കൊപ്പം മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രമാണ് കാപ്പാന്‍. ചിത്രത്തിന്റെ ആദ്യ ടീസറുടെയും ടൈറ്റില്‍ പോസ്റ്ററുകളുടെയും ഗംഭീര സ്വീകരണത്തിന് ശേഷം സംവിധായകന്‍ രാജമൗലി പുറത്ത് വിട്ട തെലുങ്കിലെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോള്‍ തരംഗമാവുന്നത്.തമിഴ് താരം സൂര്യയുടെ 37ാം സിനിമയും ആക്ഷന്‍ ത്രില്ലറുമായെത്തുന്ന കാപ്പാന്‍ ബാന്‍ഡോപാസ്റ്റ് എന്ന പേരിലാണ് തെലുങ്കില്‍ പുറത്തിറങ്ങുന്നത്. കെ വി ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ പ്രധാനമന്ത്രിയായിട്ടാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ആഗസ്റ്റ് പതിനഞ്ച് സ്വാതന്ത്ര്യദിനത്തില്‍ റിലീസിനൊരുങ്ങുന്ന സിനിമ മലയാളം, തമിഴ് എന്നീ ഭാഷകളിലും പുറത്തിറങ്ങും.
കേരളത്തിലും തമിഴ്നാട്ടിലും വമ്പന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയായതിനാല്‍ നിമിഷ നേരം കൊണ്ടാണ് തെലുങ്ക് ടൈറ്റില്‍ പോസ്റ്ററും തരംഗമായിരിക്കുന്നത്.