റിപ്പബ്ലിക് ഡേ ദിനത്തിനല്‍ മോഹന്‍ലാലിന് പദ്മഭൂഷണ്‍…

','

' ); } ?>

ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ പരമോന്നത ബഹുമതിയായ പദ്മഭൂഷണ്‍ നേടി മലയാളത്തിന്റെ പ്രിയ താരം മോഹന്‍ ലാല്‍. ഒപ്പം വെള്ളിയാഴ്ച്ച ആഭ്യന്തര വകുപ്പ് പ്രഖ്യാപിച്ച 112 പേരുകളും പദ്മ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായി. പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി. ജയന്‍, ഗായകന്‍ ശങ്കര്‍മഹാദേവന്‍, നടന്‍മാരായ പ്രഭുദേവ, മനോജ് വാജ്‌പേയി, താളവാദ്യവിദഗ്ധന്‍ ശിവമണി, അന്തരിച്ച് ബോളിവുഡ് നടന്‍ ഖാദര്‍ ഖാന്‍ എഴുത്തുകാരി ഗീതാ മേത്ത തുടങ്ങി 94 പേര്‍ക്ക് പദ്മശ്രീ ലഭിച്ചു. 14 പേരാണ് പദ്മ ഭൂഷണ്‍ പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ ലിംഗ സമത്വം അവകാശപ്പെടുന്ന കാലഘട്ടത്തില്‍ ഒരു സ്ത്രീയെയും അവാര്‍ഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

പത്ഭൂഷന്‍ ലഭിച്ചതില്‍ സന്തോഷവും അഭിമാനവും തോന്നുന്നുണ്ടെന്ന് മോഹന്‍ലാലിന്റെ പ്രതികരണം. കൂടെ സഞ്ചരിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഹൈദാരാബാദില്‍ പ്രിയദര്‍ശന്റെ മരക്കാര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് തനിക്ക് പത്മഭൂഷന്‍ കിട്ടിയെന്ന കാര്യം അറിയുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. 40 വര്‍ഷമായി താന്‍ സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുകയാണ്. ഹൈദരാബാദില്‍ തന്നെ പ്രിയന്റെ കാക്കകുയില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍വെച്ചായിരുന്നു തനിക്ക് ആദ്യമായി പത്മശ്രീ ലഭിക്കുന്നതെന്നും, ഇപ്പോള്‍ പ്രിയദര്‍ശന്റെ സെറ്റില്‍ തന്നെ പത്മഭൂഷന്‍ ലഭിച്ചുവെന്ന് വാര്‍ത്ത അറിയുന്നത് വലിയൊരു നിമിത്തമായി തോന്നുന്നുവെന്നും മോഹന്‍ലാല്‍ പറയുന്നു.

സിനിമാ ജീവിതത്തില്‍ ഉടനീളം ഒരുമിച്ച് സഞ്ചരിച്ച് വ്യക്തികളാണ് തങ്ങളെന്നും അദ്ദേഹത്തിന്റെ സെറ്റില്‍ തന്നെ തന്നെ തേടി ഇതുപോലൊരു സന്തോഷ വാര്‍ത്ത എത്തിയത് ഇരട്ടി മധുരമായി തോന്നുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.