നടി മിയ ജോര്‍ജ്ജ് വിവാഹിതയാകുന്നു. സെപ്തംബറിലായിരിക്കും വിവാഹം. കോട്ടയം സ്വദേശിയും വ്യവസായിയുമായ അശ്വിന്‍ ഫിലിപ്പാണ് വരന്‍. കഴിഞ്ഞ ദിവസം അശ്വിന്റെ വീട്ടില്‍ വച്ച് വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നു.
അല്‍ഫോണ്‍സാമ്മ എന്ന സീരിയലില്‍ പ്രധാന കഥാപാത്രമായി വേഷമിട്ട മിയ സീരിയലുകളിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പാലാ സ്വദേശിയാണ് മിയ.റിയാലിറ്റി ഷോകളിലും താരം സജീവമായിരുന്നു. ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായി. റെഡ് വൈന്‍, അനാര്‍ക്കലി, മെമ്മറീസ്, വിശുദ്ധന്‍, പാവാട, ബോബി, പട്ടാഭിരാമന്‍, ബ്രദേഴ്‌സ് ഡേ, അല്‍മല്ലു, െ്രെഡവിംഗ് ലൈസന്‍സ് തുടങ്ങിയ നിരവധി മലയാള സിനിമകളിലും തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്.