ക്യാപ്റ്റന്‍ രാജു സംവിധാനം ചെയ്ത മിസ്റ്റര്‍ പവനായി തിയേറ്ററുകളിലേക്ക് എത്തുന്നു. ഷൂട്ടിംഗ് പൂര്‍ത്തിയാക്കി വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ചിത്രം റിലീസ് ചെയ്യുന്നത്. ക്യാപ്റ്റന്‍ രാജുവിന്റെ മരണത്തിന് പിന്നാലെയാണ് തടസങ്ങള്‍ നീക്കി ചിത്രം തിയേറ്ററുകളിലെത്തിക്കാന്‍ ശ്രമം നടന്നത്. തന്റെ ഏറെ ഹിറ്റായ കഥാപാത്രം പവനായിയെ വീണ്ടുമെത്തിച്ചു കൊണ്ട് ക്യാപ്റ്റന്‍ രാജു സംവിധാനം ചെയ്ത ചിത്രം പി.വി എബ്രഹാമാണ് നിര്‍മ്മിച്ചത്. ക്യാപ്റ്റന്‍ രാജുവിനൊപ്പം മറ്റ് പ്രമുഖ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രം ഈ മാസം അവസാനം തിയ്യേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ ശ്രമം.