റാംപില്‍ സുന്ദരി ബോധം കെട്ട് വീണു, എന്തിനാണെന്നോ ?

സുന്ദരി പട്ടം പ്രഖ്യാപിച്ചതിന് പിന്നാലെ സുന്ദരിയുടെ ബോധവും പോയി.  മിസ് ഗ്രാന്‍ഡ്  ഇന്റര്‍നാഷണല്‍  കിരീടം ചൂടിയ പരാഗ്വേ സുന്ദരി ക്ലാര സോസയാണ് വേദിയില്‍ ബോധം കെട്ട് വീണത്.

രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യക്കാരി മീനാക്ഷി ചൗധരിയുടെ കൈപിടിച്ചു നില്‍ക്കുമ്പോഴായിരുന്നു പ്രഖ്യാപനം. കുഴഞ്ഞു വീഴാന്‍ തുടങ്ങിയ ക്ലാരയെ മീനാക്ഷി താങ്ങിപ്പിടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ക്ലാര വേദിയിലേക്ക് വീഴുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന അവതാരകരും മറ്റും ക്ലാരയുടെ അടുത്തെത്തി. അല്‍പ സമയത്തിനുള്ളില്‍ ബോധം വന്നെങ്കിലും ക്ലാര   കരച്ചിലായിരുന്നു. ഇതിനിടയില്‍ ഒരു വിധത്തില്‍ ക്ലാരയെ കിരീടമണിയിച്ചു. സുന്ദരിപ്പട്ടം നേടിയ ക്ലാര നിയമ വിദ്യാര്‍ഥിനിയാണ്.

ക്ലാര ഒരു പാചകവിദഗ്ദ്ധയുമാണ്. സ്വന്തമായി റസ്‌റ്റോറന്റ് തുടങ്ങണമെന്ന സ്വപ്നവുമായി ജീവിക്കുന്ന ക്ലാരയുടെ ഏറ്റവും വലിയ ആഗ്രഹം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നേരിട്ട് കാണണമെന്നതാണ്. ആരാധന കൊണ്ടല്ല, മറിച്ച് സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും മാതൃകയാകണമെന്ന് ട്രംപിനെ ഉപദേശിക്കാന്‍.

https://youtu.be/MOqIIMJfYGQ