മിമിക്രി കലാകാരൻ ശരത് ഉണ്ണിത്താൻ കുഴഞ്ഞുവീണ് മരിച്ചു

','

' ); } ?>

സോഷ്യൽ മീഡിയ റീലുകളിലൂടെയും മിമിക്രി വേദികളിലൂടെയും മലയാളികളെ പൊട്ടിച്ചിരിപ്പിച്ച കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു. ജോലിസ്ഥലമായ അമേരിക്കയിൽ വെച്ച് കുഴഞ്ഞുവീണായിരുന്നു അന്ത്യം. ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശിയാണ്. സോഷ്യൽ മീഡിയയിൽ ‘ഗുണ്ട ബിനു’ എന്ന പേരിൽ അവതരിപ്പിച്ച കഥാപാത്രത്തിലൂടെയാണ് ശരത് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

കൊച്ചിൻ ഗിന്നസ്, തിരുവനന്തപുരം സരിഗ തുടങ്ങിയ പ്രമുഖ ട്രൂപ്പുകളിൽ മിമിക്രി കലാകാരനായി ശരത് പ്രവർത്തിച്ചിട്ടുണ്ട്. വലിയ മീശയും കട്ടിപ്പുരികവും തലയിൽ കെട്ടുമായി എത്തുന്ന ശരത്തിന്റെ വീഡിയോകൾക്ക് വലിയ ആരാധകവൃന്ദമുണ്ടായിരുന്നു. അദ്ദേഹം ചെയ്ത ‘ഓണം വന്നല്ലോ’ എന്ന റീൽ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. നാല് ദിവസങ്ങൾക്ക് മുൻപ് അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഉൾപ്പെടുത്തി ചെയ്ത വീഡിയോയാണ് ശരത്തിന്റെ പേജിൽ വന്ന അവസാനത്തെ റീൽ.

മാർച്ച് 31-നായിരുന്നു ശരത്തിന്റെ ജന്മദിനം. ശരത്തിന്റെ വിയോഗത്തിൽ നടി സ്നേഹ ശ്രീകുമാർ അടക്കമുള്ള കലാസാംസ്കാരിക രംഗത്തെ പ്രമുഖർ ആദരാഞ്ജലികൾ അർപ്പിച്ചു. പ്രിയ സ്നേഹിതന്റെ അപ്രതീക്ഷിത മരണം വലിയ വേദനയുണ്ടാക്കുന്നതായി സുഹൃത്തുക്കൾ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. അമേരിക്കയിലെ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്.