
നടനും മിമിക്രി കലാകാരനായ രഘു കളമശ്ശേരി അന്തരിച്ചു. വ്യാഴാഴ്ച രാവിലെ കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്. ഏഷ്യാനെറ്റിലെ സിനിമാല എന്ന പരിപാടിയിലൂടെ പ്രശസ്തനാനായ രഘു, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അപരനായി നിരവധി വേദികളിലടക്കം വേഷമിട്ടിരുന്നു.
സിനിമാലയില്‍ ഉമ്മൻചാണ്ടിയുടെ അപരനായാണ് രഘു പ്രശസ്‍തനായത്. ഇതിനു പുറമേ നിരവധി സ്റ്റേജ് ഷോകളിലും ഉമ്മൻചാണ്ടിയുടെ അപരനായി രഘു തിളങ്ങിയിരുന്നു. പി എസ് രഘു എന്നാണ് മുഴുവൻ പേര്. കളമശ്ശേരി നേവല്‍ ബേസിലെ ഉദ്യോഗസ്ഥനായിരുന്നു രഘു.