‘പരമസുന്ദരി’ ഗ്രാമിയിലേക്ക്

ബോളിവുഡ് ചിത്രം ‘മിമി’ക്ക് വേണ്ടി ഒരുക്കിയ ഗാനങ്ങള്‍ 64-ാമത് ഗ്രാമി പുരസ്‌കാരത്തിനായി സമര്‍പ്പിച്ച വിവരം പങ്കുവെച്ച് എ.ആര്‍ റഹ്‌മാന്‍. മിമിയിലെ പരമസുന്ദരി എന്ന ഗാനം ദേശീയ തലത്തില്‍ പ്രേക്ഷകര്‍ ആഘോഷമാക്കിയിരുന്നു. ചിത്രം റിലീസ് ചെയ്ത മാസങ്ങള്‍ കഴിഞ്ഞിട്ടും പരമസുന്ദരി എന്ന ഗാനം ഇപ്പോഴും ഇന്‍സ്റ്റഗ്രാം റീല്‍ ഹിറ്റാണ്.

‘മിമിക്ക് വേണ്ടി ഞാന്‍ ചെയ്ത സൗണ്ട് ട്രാക്ക് 64-ാമത് ഗ്രാമി പുരസ്‌കാരത്തിലേക്ക് സമര്‍പ്പിച്ച വിവരം സന്തോഷത്തോടെ പങ്കുവെക്കുന്നു’ എന്നാണ് എ.ആര്‍ റഹ്‌മാന്‍ ട്വീറ്റ് ചെയ്തത്. റഹ്‌മാന്റെ ട്വീറ്റിന് പിന്നാലെ മിമിയിലെ നായികയായ കൃതി സനോണും റഹ്‌മാന് അഭിനന്ദം അറിയിച്ച് ട്വീറ്റ് ചെയ്തു.

ലക്ഷ്മണ്‍ ഉട്ടേക്കര്‍ സംവിധാനം ചെയ്ത മിമി നെറ്റ്ഫ്ലിക്സിലാണ് റിലീസ് ചെയ്തത്. ചിത്രത്തില്‍ കൃതി സനോണിന് പുറമെ പങ്കജ് തൃപാഠി, മനോജ് പഹ്വ, സുപ്രിയ പതക്ക് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. അമേരിക്കന്‍ ദമ്പതിമാര്‍ക്ക് വേണ്ടി വാടക ഗര്‍ഭം ധരിക്കുന്ന ഒരു യുവതിയുടെ കഥയാണ് ചിത്രം പറയുന്നത്.

മിമി എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ടു പോകുന്നത്.മിമിയുടെ കഥാപാത്രത്തെയാണ് കൃതി അവതരിപ്പിക്കുന്നത്.ഒരു ബോളിവുഡ് നടിയാകണമെന്നാണ് മിമിയുടെ ആഗ്രഹം.അവള്‍ നല്ലൊരു ഡാന്‍സര്‍കൂടിയാണ്.വലിയൊരു കഥായൊന്നുമല്ല സിനിമ പറഞ്ഞുവെക്കുന്നത്. ചിത്രത്തിന്റെ കഥ പ്രേക്ഷകന് പ്രഡിക്ടബില്‍ ആണ്.സിനിമയില്‍ കണ്ടു മടുത്ത കഥ തന്നെയാണ് .മാതൃത്വം എന്ന ഒരു ആശയത്തില്‍ നിന്നാണ് കഥ വികസിക്കുന്നത്.സറോഗേറ്റഡ് മദര്‍ ഇത് നമ്മള്‍ കുറെ കേട്ടതാണ്.ഇതിലൂടെ ചതിക്കപ്പെടുന്ന സ്ത്രികളെയും നമ്മള്‍ കേട്ടറിഞ്ഞിട്ടുണ്ട്.ഉത്തരേന്ത്യല്‍ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്.മിമി ഒരു പുതിയ കഥയൊന്നുമല്ല പറഞ്ഞുവെയ്ക്കുന്നത് എന്നാല്‍ അവതരണത്തിലെ പുതുമ കൊണ്ട് ചിത്രം പ്രേക്ഷകന് മികച്ച അനുഭവമാണ് നല്‍കുന്നത്.