ലക്ഷ്മണ്‍ ഉടേക്കറിന്റെ സംവിധാനത്തില്‍ അടുത്തിടെ നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത ചിത്രമാണ് മിമി.കൃതി സനന്‍,പങ്കജ് ത്രിപാഠി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.മിമി എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ടു പോകുന്നത്.മിമിയുടെ കഥാപാത്രത്തെയാണ് കൃതി അവതരിപ്പിക്കുന്നത്.ഒരു ബോളിവുഡ് നടിയാകണമെന്നാണ് മിമിയുടെ ആഗ്രഹം.അവള്‍ നല്ലൊരു ഡാന്‍സര്‍കൂടിയാണ്.
വലിയൊരു കഥായൊന്നുമല്ല സിനിമ പറഞ്ഞുവെക്കുന്നത്. ചിത്രത്തിന്റെ കഥ പ്രേക്ഷകന് പ്രഡിക്ടബില്‍ ആണ്.സിനിമയില്‍ കണ്ടു മടുത്ത കഥ തന്നെയാണ് .മാതൃത്വം എന്ന ഒരു ആശയത്തില്‍ നിന്നാണ് കഥ വികസിക്കുന്നത്.സറോഗേറ്റഡ് മദര്‍ ഇത് നമ്മള്‍ കുറെ കേട്ടതാണ്.ഇതിലൂടെ ചതിക്കപ്പെടുന്ന സ്ത്രികളെയും നമ്മള്‍ കേട്ടറിഞ്ഞിട്ടുണ്ട്.
ഉത്തരേന്ത്യല്‍ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്.അമേരിക്കയില്‍ നിന്നെത്തിയ ജോണ്‍, സമ്മര്‍ എന്നീ ദമ്പതികളേയും ഇവര്‍ യാത്രയില്‍ പരിചയപ്പെടുന്ന ഡ്രൈവറായ ഭാനുവിനേയുമാണ് സിനിമയുടെ തുടക്കത്തില്‍ കാണുന്നത്.പങ്കജ് ത്രിപാഠിയാണ് ഭാനു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്നാല്‍ ഈ അമേരിക്കന്‍ ദമ്പതികള്‍ എത്തുന്നത് പ്രത്യേക ഉദ്ദേശത്തോടുകൂടിയാണ്.പ്രസവിക്കാന്‍ കഴിയാത്ത സമ്മറിന് പകരം ഒരു വാടക ഗര്‍ഭപാത്രം കണ്ടെത്താനാണ് അവര്‍ ശ്രമിക്കുന്നത്. ഭാനുവിന്റെ സഹായത്തോടെ ഇവര്‍ മിമിയിലേക്ക് എത്തുന്നു.20 ലക്ഷം രൂപയ്ക്കുവേണ്ടി തന്റെ ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കാന്‍ മിമി തയ്യാറാകുന്നു.വീട്ടുകാരറിയാതെ തന്റെ കൂട്ടുകാരിയുടെ വീട്ടില്‍ ഗര്‍ഭണിയായി മിമി താമസിക്കുന്നു കൂട്ടിന് ഭാനുവും ഇവരേടൊപ്പം ഉണ്ട്.എന്നാല്‍ കുറച്ചുമാസങ്ങള്‍ക്ക് ശേഷം ചെക്കപ്പില്‍ കുട്ടിക്ക് എന്തോപ്രശ്‌നമുണ്ടെന്നറിയുന്ന അമേരിക്കാന്‍ ദമ്പതികള്‍ കുട്ടിയെ വേണ്ടെന്ന് പറഞ്ഞ് തിരിച്ച് അമേരിക്കയിലേക്ക് മടന്നു.അതിനുശേഷമുളള മിമിയുടെ മാനസികാവസ്ഥ വളരെ മോശമാകുന്നു.തുടര്‍ന്ന് അവള്‍ ആ കുഞ്ഞിന് ജന്മം നല്‍കുന്നു.ആരോഗ്യവാനായ ഒരു ആണ്‍കുട്ടിയെണ് അവള്‍ പ്രസവിക്കുന്നത്.പിന്നിട് മിമിയുടേയും വീട്ടുകാരുടേയും ഭാനുവിന്റെ കുടുംബത്തിന്റേയും ലോകം ആ കുട്ടിയിലേക്ക് ഒതുങ്ങുന്നു.സോഷ്യല്‍ മീഡിയിലൂടെ കുട്ടിയുടെ വീഡിയോ കാണുന്ന അമേരിക്കാന്‍ ദമ്പത്തില്‍ കുട്ടിയെ തിരികെ തരണമെന്ന അവശ്യവുമായി മടങ്ങിയത്തുന്നു.ലീഗലായി മുന്നോട്ടു പോകുമെന്നൊക്കെ പറഞ്ഞ് അവര്‍ മിമിയെ ഭയപ്പെടുത്തുന്നുണ്ട്.തന്റെ ദുഖങ്ങളെല്ലാം ഉളളിലൊതുകി അവള്‍ കുഞ്ഞിനെ തിരികെ നല്‍കാന്‍ തീരുമാനിക്കുന്നു.എന്നാല്‍ സിനിമയുടെ അവസാനത്തില്‍ അമേരിക്കന്‍ ദമ്പതികള്‍ വെറെ ഒരു കുട്ടിയെ ദത്തെടുക്കുകയും മിമിക്ക് തന്റെ കുട്ടിയെ തിരികെ നല്‍കി സന്തോഷത്തോടെ മടങ്ങുന്നു.
ചിത്രത്തിന്റെ മേക്കിങ് നല്ലതായിരുന്നു.ഒരോ കഥാപാത്രങ്ങളും അവരവരുടെ റോള്‍ ഭംഗിയായി ചെയ്തിട്ടുണ്ട്.പാട്ടുകള്‍ ബീ ജി എം ഒക്കെ നല്ലതായിരുന്നു.ബോറടിക്കാതെ കണ്ടിരിക്കാന്‍ കഴിയുന്ന ചിത്രം തന്നെയാണ് മിമി.