വിഷുകണിയായി മിഥുന് ഒരു മകനെത്തി…

','

' ); } ?>

സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് അച്ഛനായി. മകന്റെ ചിത്രം പങ്കുവെച്ച് കൊണ്ട് സംവിധായകന്‍ തന്നെയാണീ വാര്‍ത്ത ഫേ്‌സ്ബുക്കിലൂടെ അറിയിച്ചത്. കോട്ടയം സ്വദേശിയായ ഫിബിയാണ് ഭാര്യ. ഞങ്ങളുടെ പൂത്തുലഞ്ഞ കണിക്കൊന്ന ന്ന തലക്കെട്ടോടെയാണ് താരം ചിത്രം പങ്കുവെച്ചത്. ജൂഡ് ആന്റണി ചിത്രം ഓംശാന്തി ഓശാന എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായെത്തിയ മിഥുന്‍ ആട ഒരു ഭീകര ജീവി, ആന്‍മരിയ കലിപ്പിലാണ്, അലമാര, ആട്2, അഞ്ചാംപാതിര എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.