”എന്റ അഭിപ്രായത്തില്‍ കേരളത്തിലെ എല്ലാവനും ഷാജിയെന്ന പേരിടണം…” കലക്കന്‍ ടീസറുമായി മേരാം നാം ഷാജിയിങ്ങെത്തി..

','

' ); } ?>

ഹാസ്യ താരവും ഗായകനുമായ നാദിര്‍ഷയുടെ സംവിധാനത്തില്‍ മറ്റൊരു രസികന്‍ ചിത്രം കൂടി അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു. കേരളത്തിലെ മൂന്ന് വ്യത്യസ്ഥ ഭാഗങ്ങളില്‍നിന്നും സാഹചര്യങ്ങളില്‍ നിന്നുമെത്തുന്ന മൂന്ന് ഷാജിമാരുടെ കഥയുമായാണ് നാദിര്‍ഷ ഇത്തവണയെത്തുന്നത്. ബൈജു മേനോന്‍, ബിജു, ആസിഫ് അലി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘മേരാ നാം ഷാജി’ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി തന്റെ പേജിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്.

ഹാസ്യത്തിന് ഏറെ പ്രാധാന്യം നല്‍കിയിട്ടുളള ഒരു ചിത്രമായിരിക്കും മേരാ നാം ഷാജിയെന്നാണ് ചിത്രത്തിന്റെ ടീസറില്‍ നിന്നും ലഭിക്കുന്ന സൂചന. ചിത്രത്തില്‍ കോഴിക്കോട്ടേ ഷാജിയായി ബിജു മേനോനും തിരുവനന്തപുരത്തെ ഷാജിയായി ബൈജുവും കൊച്ചിയിലെ ഷാജിയായി ആസിഫലിയും എത്തുന്നു. യൂണിവേഴ്ല്‍ സിനിമയുടെ കീഴില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബി രാകേഷാണ്. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി, എഡിറ്റിങ്ങ് ജോണ്‍കുട്ടി, സംഗീതം എമില്‍ മുഹമ്മദ് എന്നിവര്‍ നിര്‍വഹിക്കുന്നു..

മമ്മൂക്ക പങ്കുവെച്ച ടീസര്‍ കാണാം..