സ്ത്രീകളുടെ കളള പരാതിയിന്‍ മേല്‍ പുരുഷന്മാര്‍ വേട്ടയാടപ്പെടുന്നു : രാഹുല്‍ ഈശ്വര്‍

','

' ); } ?>

സിദ്ദിഖിനേയും ദിലീപിനേയും വ്യാജ പരാതിയിന്‍ മേല്‍ വേട്ടയാടുകയാണ്. ഇന്ന് ഏതു സ്ത്രീക്കും കള്ള കേസിന്റെ പേരില്‍ പുരുഷന്മാരെ വേട്ടയാടാമെന്നും പുരുഷന്മാര്‍ക്ക് ഈ നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥവരുമെന്നും രാഹുല്‍ ഈശ്വര്‍. ഫണ്‍ വിത്ത് സ്റ്റാര്‍ എന്ന് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ ഈശ്വറിന്റെ പരാമര്‍ശം

ഇന്ന് സ്ത്രീകളുടെ കളള പരാതിയിന്‍ മേല്‍ വേട്ടയാടപെടുന്ന പുരുഷന്മാരുടെ എണ്ണം കൂടുതലാണ്. സിദ്ദിഖിനോ ദിലീപിനോ കിട്ടാത്ത നീതി ഇവിടുത്തെ സാധാരണക്കാരന് ഒരിക്കലും ലഭിക്കില്ല,സ്ത്രീപക്ഷമാകണം നിയമങ്ങള്‍ പക്ഷേ പുരുഷനെ വേട്ടയാടുന്നതാവരുത് എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ലവല്‍ ക്രോസ് എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രമോഷന്‍ പരിപാടിയില്‍ അമല പോള്‍ ധരിച്ച വസ്ത്രത്തെ കുറിച്ചും രാഹുല്‍ ഈശ്വര്‍ പറയുന്നുണ്ട്. പബ്ബിലിടുന്നത് പബ്ബിലും പളളിക്കൂടത്തില്‍ ഇടുന്നത് പളളിക്കൂടത്തിലും ഇടണം. ഒരു കോളേജില്‍ പോകുമ്പോള്‍ ഇടേണ്ടിയിരുന്ന വസ്ത്രമല്ല അമല പോള്‍ ധരിച്ചിരുന്നത്. എന്നാല്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടിയാണ് അമല പോള്‍ എന്നും രാഹുല്‍ ഈശ്വര്‍ പറയുന്നുണ്ട്.

ഹണി റോസിന് എതിരെ രംഗത്ത് വന്നതിന് നിയമപരമായി നീങ്ങാന്‍ ഹണി റോസ് തയ്യാറായി എങ്കിലും കേസ് എടുക്കാന്‍ സാധിക്കില്ല എന്ന നിയമ ഉപദേശമാണ് ഹണിറോസിന് ലഭിച്ചത്. വീണ്ടും വിവാദ പരാമര്‍ശവുമായി രംഗത്ത് വന്നിരിക്കുകായണ് രാഹുല്‍ ഈശ്വര്‍.