
വിവാഹമോചിതയായെന്ന് വെളിപ്പെടുത്തി നടി മീര വാസുദേവ്. ക്യാമറമാനായ വിപിന്‍ പുതിയങ്കവുമായുള്ള ഒരു വർഷം നീണ്ടു നിന്ന വിവാഹബന്ധമാണ് നടി ഇപ്പോൾ അവസാനിച്ചിരിക്കുന്നത്. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. താൻ ഇനി സിംഗിളാണെന്നും ഇത് തന്റെ ഔദ്യോഗിക പ്രഖ്യാപനമാണെന്നും നടി കുറിച്ചു.
‘‘ഞാൻ, നടി മീര വാസുദേവൻ, 2025 ഓഗസ്റ്റ് മുതൽ ഞാൻ സിംഗിളാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു.ഞാൻ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും സമാധാനപരവുമായ ഒരു ഘട്ടത്തിലാണ്.’’–മീര കുറിച്ചു.
43കാരിയായ മീരയുടെ മൂന്നാം വിവാഹമായിരുന്നു വിപിനുമായി നടന്നത്. കഴിഞ്ഞ വർഷം മെയ് മാസത്തിലായിരുന്നു ഇവരുടെ വിവാഹം. വിപിനുമൊത്തുള്ള വിവാഹച്ചിത്രങ്ങളും മറ്റും പ്രൊഫൈലിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്.