സിനിമയില്‍ നിന്നും താല്‍കാലിക ഇടവേളയെടുത്ത് ദുബായില്‍ ആര്‍.ജെ ആയി ജോലി നോക്കുകയാണ് നടി മീര നന്ദന്‍. ഈയിടെ താരം പങ്കുവെച്ച പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിനു ഇരയായിരുന്നു. ചുവപ്പു നിറത്തിലുള്ള ഒരു ഫ്രോക്ക് ധരിച്ച ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച മീരയ്ക്ക് വലിയ രീതിയില്‍ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. ഇപ്പോള്‍ മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി.
തന്റെ വസ്ത്രത്തിന്റെ പേരില്‍ പലരും തന്നെ സമൂഹ മാധ്യമങ്ങളില്‍ ആക്രമിക്കുന്നുവെന്നും അനാവശ്യ വിമര്‍ശനങ്ങളാണ് ആളുകള്‍ ഉന്നയിക്കുന്നതെന്നും മീര പറയുന്നു. ഇന്ത്യന്‍ വസ്ത്രത്തേയും പാശ്ചാത്യ ഫാഷനേയും ഒരുപോലെ ബഹുമാനിക്കുന്നു. തന്റെ വസ്ത്രം തീരെ ചെറുതായിരുന്നില്ല, ഒരുപാട് വലുതും. വളരെ മോശമായ രീതിയിലുള്ള കമന്റുകളാണ് തന്റെ ചിത്രത്തിനു താഴെ പോസ്റ്റ് ചെയ്യുന്നത്. പുതിയ തലമുറയിലെ ആളുകളെ വസ്ത്രത്തിന്റെ പേരില്‍ മാത്രം വിലയിരുത്തുന്നതിന്റെ അര്‍ത്ഥം മനസിലാകുന്നില്ലെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെ മീര വ്യക്തമാക്കി. വ്യക്തി ജീവിതത്തെ അങ്ങനെ തന്നെ കാണാനാണ് താല്‍പര്യം അല്ലാതെ പരസ്യമാക്കാന്‍ താല്‍പര്യമില്ലെന്നും മീര പറയുന്നു.