നീണ്ട കാല ഇടവേളക്ക് ശേഷം ബോളിവുഡ് നടന് റിതേഷ് ദേശ്മുക്കിനെ മറാത്തി സിനിമയിലേക്ക് തിരിച്ചു കൊണ്ടുവരുന്ന ആക്ഷന്‍ ചിത്രം ‘മൗലി’യുടെ ട്രെയ്ലര് പുറത്തിറങ്ങി. പ്രശസ്ത ബോളിവുഡ് നടന് ഷാരൂഖ് ഖാന് ആണ് ചിത്രത്തിന്റെ ട്രെയ്ലര് ട്വിറ്ററിലൂടെ തെന്റ സുഹൃത്തിനു വേണ്ടി പങ്കുവെച്ചത്..
റിതേഷിന്റെയും ഭാര്യ ജനീലിയയുടെയും പ്രൊഡക്ഷന്‍ കമ്പനിയായ മുമ്പൈ ഫിലിം കമ്പനിയുടെയും ഹിന്ദുസ്ഥാന്‍ ടാല്ക്കീസിന്റെയും കീഴിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആദിത്യ സര്പ്പോത്ദാര് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സയമി ഖേര്‍ ആണ് ചിത്രത്തില്‍ നടിയായെത്തുന്നത്.
ആക്ഷന്‍ കഥാപാത്രങ്ങള്‍ വിരളമായി ചെയ്യുന്ന റിത്വിക്കിന്റെ മൗലി ചിത്രം ആരാധകര്‍ക്ക് പുതിയ ഒരനുഭവമായിരിക്കും. ചിത്രം ഡിസംബര്‍ 14ന് തിയെറ്ററുകളില്‍ എത്തും. ട്രെയ്ലര് കാണാം….
Mauli aala re. In which my friend @Riteishd proves, Action does speak louder than words. All the best to the cast & crew of the film. It looks awesome!!#laibhaarimauli #memaulihttps://t.co/CJ4mBgY7gG
— Shah Rukh Khan (@iamsrk) November 8, 2018