“നസ്ലിന്റെ കൂടെ പെർഫോം ചെയ്യുമ്പോഴൊക്കെ ഭയങ്കര കംഫർട്ടബിളാണ്, എന്ത് വേണമെങ്കിലും പറയാം”; മാത്യു തോമസ്

','

' ); } ?>

നസ്‌ലിനൊപ്പമുള്ള സൗഹൃദത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടൻ മാത്യു തോമസ്. നസ്ലിൻ തനിക്ക് ഭയങ്കര കംഫർട്ടബിളായ സുഹൃത്താണെന്നും,എന്ത് വേണമെങ്കിലും പറയാൻ പറ്റുന്ന ഒരാളാണെന്നും മാത്യു പറഞ്ഞു. അടുത്തിടെ നൽകിയൊരഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

“നസ്ലിന്റെ കൂടെ പെർഫോം ചെയ്യുമ്പോഴൊക്കെ ഭയങ്കര കംഫർട്ടബിളാണ്. എന്ത് വേണമെങ്കിലും പറയാം. അവനും എന്ത് വേണമെങ്കിലും പറയും
അവരെന്ത് വിചാരിക്കും അങ്ങനെയൊന്നുമില്ല, അവരെന്ത് വിചാരിച്ചാലും എനിക്കെന്താ അങ്ങനെയൊരു മൂഡാണ് നസ്‌ലിൻ. ഞങ്ങൾ താമസിക്കുന്നതും അടുത്തടുത്താണ്”. മാത്യു തോമസ് പറഞ്ഞു.

“ഞങ്ങളൊരുമിച്ച് തണ്ണീർമത്തൻ ചെയ്തു, അതുകഴിഞ്ഞ് ജോ ആൻഡ് ജോ ചെയ്തു. പിന്നെ പ്രേമലു, 18 പ്ലസ്, നെയ്മർ ഈ അഞ്ച് സിനിമകൾ ഞങ്ങളൊന്നിച്ച് ചെയ്തിട്ടുണ്ട്. ഒരുമിച്ച് ചെയ്യാം എന്ന് പറഞ്ഞ് ചെയ്തതല്ല ഇതൊന്നും, സംഭവിച്ച് പോയതാണ്. എന്നുവച്ച് എപ്പോഴും ഫോൺ വിളിച്ച് സംസാരിക്കുന്നവരല്ല ഞങ്ങൾ. ഇടയ്ക്ക് വിളിച്ച് എവിടെയാടാ എന്ന് ചോദിക്കുന്നവരാണ്. ഭയങ്കര രസമാണ്”.- മാത്യു തോമസ് കൂട്ടിച്ചേർത്തു.

നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ് ആണ് മാത്യുവിന്റെതായി ഇനി പുറത്തുവരാനുള്ള ചിത്രം. ലോക ചാപ്റ്റർ 1 ചന്ദ്രയാണ് നസ്‌ലിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.