മസ്തിഷ്ക മരണം: സൈമൺസ് മെമ്മറീസ്” – കൃഷാന്ത് സംവിധാനം ചെയ്യുന്ന പുതിയ സയൻസ് ഫിക്ഷൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

','

' ); } ?>

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന പുതിയ ചിത്രമായ “മസ്തിഷ്ക മരണം – എ ഫ്രാങ്കെൻബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കൃഷാന്ത് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം, കൃഷാന്ത്‌ തന്നെ ഒരുക്കിയ “ആവാസവ്യൂഹം”, “പുരുഷ പ്രേതം” തുടങ്ങിയ ചലച്ചിത്രങ്ങൾക്ക് ശേഷം ഒരുക്കുന്ന പുതിയ പരീക്ഷണാത്മക സൃഷ്ടിയാണ്.

‘ഗഗനചാരി’ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ്-ഉം കൃഷാന്ത് ഫിലിംസ്-ഉം ഒന്നിച്ച് നിർമ്മിക്കുന്ന ഈ സിനിമ ഒരു സയൻസ് ഫിക്ഷൻ ചിത്രമാണ്. ചിത്രത്തിൽ രജിഷ വിജയൻ, നിരഞ്ജൻ മണിയൻ പിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്ണ, നന്ദു, ദിവ്യ പ്രഭ, ആൻ ജമീല സലീം, ശാന്തി ബാലചന്ദ്രൻ, വിഷ്ണു അഗസ്ത്യ, സഞ്ജു ശിവറാം, ശംഭു, സായ് ഗായത്രി, ശ്രീനാഥ് ബാബു, മനോജ് കാന, സിൻസ് ഷാൻ, മിഥുൻ വേണുഗോപാൽ, സച്ചിൻ ജോസഫ്, ആഷ്‌ലി ഐസക്, അനൂപ് മോഹൻദാസ്, ജയിൻ ആൻഡ്രൂസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രയാഗ് മുകുന്ദൻ (ഛായാഗ്രഹണം), വർക്കി (സംഗീതം), നിഖിൽ പ്രഭാകർ (ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ), രഞ്ജിത്ത് കരുണാകരൻ (പ്രൊജക്റ്റ് ഡിസൈനർ), അർഷാദ് വർക്കല (മേക്കപ്പ്), ശ്രാവൺ സത്യ (സംഘട്ടനം), ദിവ്യ ജോബി (വസ്ത്രാലങ്കാരം), നിഖിൽ സുരേന്ദ്രൻ (ചീഫ് അസ്സോസിയേറ്റ് സിനിമാട്ടോഗ്രാഫി), രാഹുൽ മേനോൻ (ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ), ജയേഷ് എൽ ആർ (എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ), അർജുൻ മേനോൻ (കാൻപ്രോ) (കളറിസ്റ്റ്), കിരൺ വി എസ് (സ്റ്റിൽസ്), ആരോമൽ പയ്യന്നുർ (പ്രൊഡക്ഷൻ മാനേജർ), ശബരി (പിആർഒ) എന്നിവരാണ് ടെക്‌നിക്കൽ രംഗം കൈകാര്യം ചെയ്യുന്നത്.