“വിവാഹമല്ല ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യം”; വർഷ ഇവാനിയ

','

' ); } ?>

സീരിയൽ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടി “വർഷ ഇവാനിയ”. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മൗനരാഗം എന്ന സീരിയലിൽ കാർത്തിക എന്ന കഥാപാത്രത്തെയാണ് വർഷ അവതരിപ്പിച്ച് കൊണ്ടിരിക്കുന്നത്. ഒറ്റ സീരിയലിലൂടെ വളരെ ചുരുങ്ങിയ കാലം കൊണ്ട് അഭിനയ മേഖലയിൽ തന്റേതായ ഇടം നേടാൻ വർഷയ്ക്ക് സാധിച്ചിട്ടുണ്ട്. കൂടാതെ പാവാട’ ഉൾപ്പടെയുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ജി. മാർത്താണ്ഡൻ ഒരുക്കുന്ന”ഓട്ടം തുള്ളൽ” എന്ന ചിത്രത്തിൽ ശ്രദ്ധേയമായൊരു വേഷം വർഷ ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ഒരു സിംഗിൾ പാരന്റ് കൂടിയായ വർഷ തന്റെ അഭിനയത്തെ കുറിച്ചും സ്വകാര്യ ജീവിതത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ്. സീരിയൽ ടുഡേ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

“19 മത്തെ വയസ്സിലാണ് എന്റെ കല്യാണം കഴിയുന്നത്. അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. ആളുടെ പേരോ കാര്യങ്ങളോ ഒന്നും വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല. അവർക്ക് അവരുടേതായ പ്രൈവസി ഉണ്ടല്ലോ. ഏഴു വർഷത്തോളം ഉണ്ടായിരുന്ന ദാമ്പത്യം ചില തിരിച്ചറിവുകൾക്കൊടുവിൽ ഞാൻ ഉപേക്ഷിക്കുകയായിരുന്നു. ആദ്യമൊന്നും വലിയ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ പിന്നീടങ്ങോട്ട് ഇഷ്ടമുള്ള ചെറിയ കാര്യങ്ങൾക്ക് പോലും അനുവാദം വാങ്ങേണ്ട അവസ്ഥ വന്നു. ചില ചോദ്യങ്ങൾക്ക് മുന്നിൽ എന്ത് പറയണമെന്നറിയാതെ സ്റ്റക്കായി നിൽക്കേണ്ടി വന്നു. ജീവിതത്തോട് തന്നെ മടുപ്പ് തോന്നി തുടങ്ങിയപ്പോൾ അത് അവസാനിപ്പിച്ചു. പിന്നെ അത്തരമൊരു തീരുമാനം എടുത്തതിന്റെ പേരിൽ ഞാൻ ഒറ്റയ്ക്കായി പോയൊന്നുമില്ല. എന്റെ അച്ഛനും അമ്മയും, കുടുംബമടക്കം എനിക്ക് സപ്പോർട്ടായിരുന്നു. ഒരാളുടെയും സപ്പോർട്ടില്ലാതെ ജീവിതം നരകമാകുന്ന എത്രയോ പേര് നമുക്കിടയിലില്ലേ. പിന്നെ എനിക്ക് അഞ്ചു വയസ്സുള്ള ഒരു മോനുണ്ട്. ഈ ചെറിയ പ്രായത്തിലേ അവനെനിക്ക് തരുന്ന സപ്പോർട്ട് വലുതാണ്. അവനെ നല്ല രീതിയിൽ വളർത്താൻ എനിക്ക് നല്ല കരിയർ വേണം. അത് കൊണ്ട് തന്നെ “അമ്മയോളം” എന്റെ കരിയറും എനിക്ക് പ്രധാനമാണ്”. വർഷ പറഞ്ഞു.

“ഒരു പെൺകുട്ടി എന്ന നിലയിലും വ്യക്തി എന്ന നിലയിലും എനിക്ക് സമൂഹത്തോട് പറയാനുള്ളത്, വിവാഹമല്ല ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യം. നന്നായിട്ട് പഠിക്കുക, നല്ല ജോലി വാങ്ങുക. സാമ്പത്തിക മായി സ്വാതന്ത്രരാവുക. ഇനി മാതാപിതാക്കളോട് നിങ്ങളുടെ മക്കളെ വിഹം കഴിക്കുന്നവർക്ക് നിങ്ങൾ ഒരു തരി പൊന്നോ പണമോ കൊടുക്കരുത്. അതും ലോണൊക്കെ എടുത്തിട്ട്. മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകുക. അവരെ ജോലിക്ക് പ്രാപ്തരാക്കുക.വർഷ കൂട്ടി ചേർത്തു.