‘മരട് 357’ ടീസര്‍ പുറത്തിറങ്ങി

കണ്ണന്‍ താമരകുളം സംവിധാനം ചെയ്യുന്ന ‘മരട് 357’ ടീസര്‍ പുറത്തിറങ്ങി. കേരളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട വിഷയമാണ് മരട് ഫ്‌ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍.357 ഓളം കുടുംബങ്ങള്‍ക്കാണ് തങ്ങളുടെ വീട് നഷ്ടമായത്.എന്താണ് മരടില്‍ സംഭവിച്ചത് എന്നതിന്റെ നേര്‍ക്കാഴ്ചയായിരിക്കും ‘മരട് 357’ എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
അനൂപ് മേനോന്റെ പഞ്ച് ഡയലോഗുമായാണ് ടീസര്‍ പുറത്തിറങ്ങിയിക്കുന്നത്.

എബ്രഹാം മാത്യു, സുദര്‍ശനന്‍ കാഞ്ഞിരംകുളം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.രചയിതാവ് ദിനേശ് പള്ളത്തുമാണ്.ഛായാഗ്രഹണം രവി ചന്ദ്രന്‍.എഡിറ്റിങ് വി.ടി. ശ്രീജിത്ത്.

 അനൂപ് മേനോനൊപ്പം ധർമ്മജൻ ബോൾഗാട്ടി, ഷീലു എബ്രഹാം, നൂറിൻ ഷെരീഫ്, മനോജ് കെ ജയൻ, ബൈജു സന്തോഷ്, സാജിൽ സുദർശൻ, സെന്തിൽ കൃഷ്‍ണ, സുധീഷ്, ഹരീഷ് കണാരൻ, കൈലാഷ്, ശ്രീജിത്ത് രവി, ജയൻ ചേർത്തല, സരയു തുടങ്ങി വലിയ താരനിര തന്നെയുണ്ട് ചിത്രത്തിൽ.