
പാൻ ഇന്ത്യൻ സിനിമകളിൽ തന്നോട് പറയുന്നത് പോലെയല്ല സിനിമയിൽ തന്റെ ഭാഗങ്ങൾ വരുന്നതെന്നും ഷൂട്ട് ചെയ്ത പല സീനുകളും ചിത്രത്തിൽ ഉണ്ടാകാറില്ലെന്നും തുറന്നു പറഞ്ഞ് നടൻ ബാബുരാജ്. ഇറങ്ങുന്ന എല്ലാ ല്ലാ പാൻ ഇന്ത്യൻ സിനിമകളുടെയും ഭാഗം ആവുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.
‘ഇത്തരം വലിയ സിനിമകളിൽ അവസരം ലഭിക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ട്, പക്ഷേ ഒരു വിഷമം എന്തെന്ന് വെച്ചാൽ നമ്മളോട് പറയുന്നത് പോലെയല്ല സിനിമയിൽ വരുന്നത്, നമ്മളെ വെച്ച് ഷൂട്ട് ചെയ്ത പല സീനുകളും പടത്തിൽ ഇല്ല, ആ ഒരു കാര്യത്തിൽ വിഷമമുണ്ട്’, ബാബുരാജ് പറഞ്ഞു.
ഈ അടുത്തിറങ്ങിയ കൂലി, കിങ്ഡം, തഗ് ലൈഫ് തുടങ്ങിയ ചിത്രങ്ങളിലെല്ലാം ബാബുരാജിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. പക്ഷേ അഭിനയിക്കുന്ന ഈ സിനിമകളിലെ കഥാപാത്രങ്ങൾ വളരെ ചെറുതും വെറുതെ വന്ന് പോകുന്നതുമാണെന്ന് ഒരുപാട് പ്രേക്ഷകർ അഭിപ്രായപ്പെട്ടിരുന്നു. നടനെതിരെ ഒരുപാട് ട്രോളുകളും വിമർശനങ്ങളും രംഗത്തെത്തിയിരുന്നു.