
മിനി എയർക്രാഫ്റ്റിൽ ആകാശ യാത്ര നടത്തുന്ന വിഡിയോ പങ്കുവെച്ച് നടൻ മനോജ് കെ ജയൻ. “സ്വപ്നങ്ങൾ പറക്കുന്നു. ആകാശത്തിനും മീതെ ദ് ഡ്രീംസ് കംസ് ടൂ എന്ന അടികുറിപ്പോടു കൂടെയാണ് ആദ്യമായി എയർക്രാഫ്റ്റിൻ്റെ കൺട്രോൾ യോക്ക് നിയന്ത്രിച്ചതിന്റെ സന്തോഷം നടൻ പങ്കുവെച്ചത്.
“സ്വപ്നങ്ങൾ പറക്കുന്നു. ആകാശത്തിനും മീതെ ദ് ഡ്രീംസ് കംസ് ടൂ. പണ്ട് അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ആദ്യമായി സൈക്കിളിന്റെ ഹാൻഡിൽ പിടിക്കുമ്പോൾ ഒരിക്കലും വിചാരിച്ചില്ല, വളരെ വർഷങ്ങൾ കഴിഞ്ഞ് ഒരു എയർക്രാഫ്റ്റിൻ്റെ ഹാൻഡിൽ (control yoke) ഇൽ പിടിക്കുമെന്ന്. അതിമനോഹരമായ അനുഭവമായിരുന്നു.’- മനോജ്. കെ.ജയൻ കുറിച്ചു. സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിച്ച എല്ലാവർക്കുമുള്ള നന്ദിയും താരം പങ്കുവച്ചു.
യുഎഇയിലെ ഏവിയേഷൻ ക്ലബ്ബിന്റെ സഹായത്തോടെയാണ് മനോജ്.കെ.ജയൻ വിമാന യാത്ര നടത്തിയത്. നിരവധി ആരാധകരാണ് മനോജ്.കെ.ജയന്റെ പോസ്റ്റിൽ അഭിനന്ദനങ്ങൾ അറിയിക്കുന്നത്. താരത്തിന്റെ ലുക്കിനെയും ആരാധകർ പ്രശംസിക്കുന്നുണ്ട്. മമ്മൂട്ടിക്കൊപ്പം ഫാഷൻ സെൻസുള്ള നടനാണ് മനോജ് എന്നാണ് ഒരു ആരാധകൻ കുറിച്ചത്.