മനോഹരമാക്കാന്‍ വിനീതിനാപ്പം ഇന്ദ്രന്‍സേട്ടനും ബേസിലും.. ഇത് കലക്കും..!

ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ നായകവേഷത്തില്‍ തിരിച്ചെത്തുന്ന ചിത്രം മനോഹരത്തിന്റെ രണ്ടാം പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധായകന്‍ ദിലീഷ് പോത്തനാണ് പോസ്റ്റര്‍ തന്റെ ഔദ്യോഗിക പേജിലൂടെ പുറത്തിറക്കിയത്. ചിത്രത്തില്‍ വിനീതിനൊപ്പം ഉറ്റ സുഹൃത്തക്കളായെത്തുന്ന ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ് എന്നിവര്‍ തന്നെയാണ് പോസ്റ്ററിന്റെ ഹൈലൈറ്റ്. 2014ല്‍ പുറത്തിറങ്ങിയ ‘ഓര്‍മ്മയുണ്ടോ ഈ മുഖം’ സംവിധാനം ചെയ്ത അന്‍വര്‍ സാദിഖാണ് ‘മനോഹരം’ സംവിധാനം ചെയ്തിരിക്കുന്നത്.

ചക്കാലക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലക്കലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ടെക്‌നോളജിയുടെ കടന്ന് കയറ്റത്തിലൂടെ തന്റെ ജോലി നഷ്ടപ്പെടുന്ന ഒരു ചെറിയ ഗ്രാമത്തിലെ ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ഹരീഷ് പേരടി, ബൈജു ഏഴുപുന്ന, ശ്രീലക്ഷ്മി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെ മലയാൡകള്‍ക്ക് സുപരിചിതയായ അപര്‍ണ ദാസാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.