‘സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു; മഞ്ജുവിന്റെ പരാതിയിൽ യുവാവിനെതിരെ കേസ്

','

' ); } ?>

Manju Warrier latest news Malayalam

മഞ്ജു വാര്യരുടെ പരാതിയില്‍ യുവാവിനെതിരെ പൊലീസ് കേസ് എടുത്തു. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയും പിന്തുടരുകയും ചെയ്‌തെന്നാണ് മഞ്ജു വാര്യരുടെ പരാതി. എളമക്കര പൊലീസ് ആണ് കേസ് എടുത്തത്. ഭീഷണിപ്പെടുത്തല്‍, ഐ ടി ആക്ട് അടക്കം ഉള്ള വകുപ്പുകള്‍ ചുമത്തിയാണ് എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്.

തനിക്കെതിരെ തുടര്‍ച്ചയായി അപവാദ പ്രചരണം നടത്തുകയും പിന്നാലെ പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് പരാതിയുമായി താരം രംഗത്തു വന്നിരിക്കുന്നത്. എറണാകുളം സ്വദേശിയായ പ്രതിയുടെ മറ്റ് വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാന്‍ സാധിക്കില്ലെന്നാണ് പോലീസ് വ്യക്തമാക്കിയത്.കേസില്‍ മഞ്ജുവാര്യരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യര്‍ സ്വീകരിച്ച നിലപാടാണ് ഭീഷണിക്ക് പിറകില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ സിനിമാ സംവിധായകനാണെന്നാണ് സൂചന.

Also Read: മഞ്ജുവാര്യരുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

അതേസമയം, ഇന്നലെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ സാംസ്‌കാരിക വകുപ്പ് തയ്യാറാക്കിയ കരട് നിര്‍ദ്ദേശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സിനിമ മേഖലയില്‍ കരാര്‍ നിര്‍ബന്ധമാക്കും, ജോലിസ്ഥലത്ത് മദ്യവും മയക്കുമരുന്നും പാടില്ല, സ്ത്രീകള്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പാക്കണം തുടങ്ങിയ കാര്യങ്ങളാണ് കരട് നിര്‍ദേശങ്ങളില്‍ ചൂണ്ടിക്കാട്ടുന്നത്.

സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ അധ്യക്ഷ്ഷതയിലാണ് ചര്‍ച്ച നടന്നത്. ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ തുല്യതയും ലിംഗസമത്വവും തൊഴില്‍ സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന നിര്‍ദേശങ്ങളാണിതില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

സെറ്റില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യമായ പരിഗണന നല്‍കണം. തുല്യ വേതനം നല്‍കണം, സിനിമയിലെ എല്ലാ ജോലികള്‍ക്കും കരാര്‍ ഉണ്ടായിരിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. അതിന് പുറമെ, സ്ത്രീകള്‍ക്ക് സുരക്ഷിതമായ താമസസ്ഥലം അനുവദിക്കണം, ക്രിമിനല്‍ സ്വഭാവമുള്ള വ്യക്തികളെ സെറ്റുകളില്‍ സഹകരിപ്പിക്കരുതെന്നും നിര്‍ദ്ദേശിക്കുന്നു.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍ക്കെതിരായ ചൂഷണം തടയുന്നതിനായി സമഗ്ര നിയമനിര്‍മാണം വേണമെന്നും കരട് നിര്‍ദ്ദേശങ്ങളിലുണ്ട്.

Manju Warrier latest news Malayalam