നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളത്ത് നിന്ന് പൊലീസ് നെയ്യാറ്റിന്‍കരയിലെ വീട്ടിലെത്തിയാണ് പാറശ്ശാല പൊലീസ് കസ്റ്റഡിയിലെടുത്തത്. സനല്‍ കുമാര്‍ ശശിധരനെ കസ്റ്റഡിയില്‍ എടുത്തതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു സ്ഥിരീകരിച്ചു.
Manju Warrier news
മഞ്ജു വാര്യരുടെ പരാതിയില്‍ യുവാവിനെതിരെ പൊലീസ് കേസ് എടുത്തു എന്ന് രാവിലെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കമ്മീഷണര്‍ ഓഫീസില്‍ നേരിട്ടെത്തി മഞ്ജു വാര്യര്‍ പരാതി നല്‍കിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയും പിന്തുടരുകയും ചെയ്‌തെന്നാണ് മഞ്ജു വാര്യരുടെ പരാതി. എളമക്കര പൊലീസ് ആണ് കേസ് എടുത്തത്. ഭീഷണിപ്പെടുത്തല്‍, ഐ ടി ആക്ട് അടക്കം ഉള്ള വകുപ്പുകള്‍ ചുമത്തിയാണ് എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്.
Also Read: ‘സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു; മഞ്ജുവിന്റെ പരാതിയിൽ യുവാവിനെതിരെ കേസ്
യുവാവ് ഒരു സിനിമാ സംവിധായകനാണെന്ന് സൂചനകളുണ്ടായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നില്ല. കേസിനെ ബാധിക്കുമെന്നതിനാലാണ് വിവരങ്ങള്‍ പൊലീസ് പുറത്തുവിടാതിരുന്നത്. ഈ അവ്യക്തതകള്‍ക്കാണ് ഇപ്പോള്‍ അവസാനമായിരിക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ സനല്‍കുമാര്‍ ശശിധരനെ എളമക്കര പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും.
എന്റെ ജീവന്‍ അപകടത്തിലാണ്. പോലീസാണെന്ന് പറഞ്ഞ് ഗുണ്ടകള്‍ പിടിച്ചുകൊണ്ടുപോയി കൊല്ലാന്‍ നോക്കുന്നു. മഞ്ജുവിന്റെ ജീവന്‍ അപകടത്തിലാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുന്നു. എന്റെ മൊബൈല്‍ പിടിച്ചു വാങ്ങാന്‍ ശ്രമിക്കുന്നു. കാറിന്റെ താക്കോല്‍ തട്ടിപ്പറിച്ചു വാങ്ങാന്‍ ശ്രമിക്കുന്നു. മഞ്ജുവിന്റെ പരാതിയുമായി ബന്ധപ്പെട്ട് എന്നെ പോലീസ് ബന്ധപ്പെട്ടിട്ടില്ല. ഞാന്‍ ഒളിവിലല്ല. കേസുണ്ടെങ്കില്‍ പോലീസ് എന്നെ അറസ്റ്റ് ചെയ്യണം.
‘എന്റെ ജീവന് പോലീസ് സംരക്ഷണം നല്‍കണം. പോലീസ് വരാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. ഒരു ഇന്നോവകാറില്‍ പിന്തുടര്‍ന്ന് വന്ന് എന്നെ പിടിച്ചുകൊണ്ടുപോകാന്‍ നോക്കുന്നു. മരിക്കാന്‍ എനിക്ക് പേടിയില്ല. എന്നാല്‍ യാതൊരു കാരണവുമില്ലാതെ കള്ളക്കേസുണ്ടാക്കുന്നു- സനല്‍കുമാര്‍ ശശിധരന്‍ ഫോസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ലൈവില്‍ പറഞ്ഞു.
Manju Warrier news