മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഐശ്വര്യ റായ്, അമിതാഭ് ബച്ചന്‍, വിക്രം, ജയം രവി, കാര്‍ത്തി, പാര്‍ത്ഥിപന്‍, സത്യരാജ്, ലാല്‍ എന്നിങ്ങനെ വന്‍താരനിരയാണ് ഈ ബ്രഹ്മാണ്ഡ ചിത്രത്തില്‍ അണിനിരക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ചിത്രത്തിന്റെ നൂറുദിവസം നീളുന്ന ചിത്രീകരണം തായ്‌ലാന്റില്‍ പുരോഗമിക്കുകയാണ്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവല്‍ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. അരുള്‍മൊഴിവര്‍മ്മന്‍ അഥവാ രാജ രാജ ചോളന്‍ ഒന്നാമന്റെ കഥ പറയുന്ന ചിത്രത്തില്‍ വിക്രമാണ് നായകനായി എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ലൈക്ക പ്രൊഡക്ഷനും, മണിരത്‌നത്തിന്റെ ബാനറായ മദ്രാസ് ടാക്കീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എ.ആര്‍ റഹ്മാന്‍ തന്നെയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഗാനങ്ങള്‍ എഴുതുന്നത് വൈരമുത്തുവാണ്.