അങ്ങനെ എനിക്കും സ്വന്തമൊരു വീടായി ; സന്തോഷം പങ്കിട്ട് മണികണ്ഠന്‍ ആര്‍ ആചാരി

','

' ); } ?>

‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം നേടിയ നടനാണ് മണികണ്ഠന്‍ ആര്‍ ആചാരി. ഒരു നാടകലാകാരനും സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ താരം ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയിരിക്കുന്നത് തന്റെ സ്വന്തം വീടെന്ന സ്വപ്‌നം സഫലമായതിന്റെ സന്തോഷത്തോടെയാണ്. തന്റെ സ്വപ്‌നത്തിന് താങ്ങായി അകമഴിഞ്ഞു നിന്നവര്‍ക്കും സഹായമര്‍പ്പിച്ചവര്‍ക്കും നന്ദി മാത്രം പറഞ്ഞ് കയ്യൊഴിയാതെ നന്ദിയോടെ ജീവിക്കാം എന്നാണ് ആചാരി പോസ്റ്റ് ചെയ്ത പുതിയ വീടിന്റെ ചിത്രങ്ങളോടൊപ്പം കുറിച്ചിരിക്കുന്നത്.

‘ഇന്നലെ വീടിന്റെ പാലുകാച്ചി, പുതിയ വീട്ടില്‍ കയറി. ജീവിതത്തില്‍ ഏറ്റവും വലിയ സ്വപ്നമാണ് സ്വന്തം വീടെന്നത്. ഇപ്പോഴും മുഴുവനായി സ്വന്തമായിട്ടില്ല, ഒരുപാട് പേരുടെ സഹായം കൊണ്ടും കുറച്ചു ലോണ്‍ എടുത്തുമൊക്കെയാണ് കയറിക്കൂടിയത്. ഒരുപാട് സന്തോഷത്തോടെ പറയേണ്ട കാര്യമായിരുന്നു, പക്ഷേ എനിക്കതിന് സാധിച്ചില്ല. ഇങ്ങനെയായിരുന്നില്ല വീടുകൂടല്‍ ഒക്കെ പ്ലാന്‍ ചെയ്തിരുന്നത്. എന്നെ പോലെ തന്നെ എനിക്കൊരു വീടുണ്ടാകാന്‍ ആഗ്രഹിച്ച ഒരുപാട് പേരുണ്ട്, സുഹൃത്തുക്കളും നാട്ടുകാരുമൊക്കെ. അവരോടൊന്നും പറയാനോ വിളിക്കാനോ പറ്റിയില്ല. സാഹചര്യം അങ്ങനെയായി പോയി,” മണികണ്ഠന്‍ പറയുന്നു. സന്തോഷത്തിനിടയിലും പ്രിയപ്പെട്ടവരെ വിളിക്കാന്‍ കഴിയാതെ പോയതിലുള്ള സങ്കടവും പങ്കിടുകയായിരുന്നു മണികണ്ഠന്‍. നിവിന്‍ പോളി നായകനായെത്തുന്ന തുറമുഖം എന്ന ചിത്രത്തിന്റെ അണിയറയിലാണ് താരമിപ്പോള്‍.