
1993-ൽ പുറത്തിറങ്ങി മലയാളികളെ ഒന്നടങ്കം നൊമ്പരപ്പെടുത്തിയ ‘ആകാശദൂത്’ എന്ന ചിത്രത്തിലെ പ്രകടനത്തിന് നടി മാധവിക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിക്കാതിരുന്നത് ‘മണിച്ചിത്രത്താഴ്’ എന്ന സിനിമ ഇറങ്ങിയതുകൊണ്ടല്ലെന്ന് നിർമാതാവ് പ്രേം പ്രകാശ്. സംവിധായകൻ സിബി മലയിൽ പലതവണ ആവശ്യപ്പെട്ടിട്ടും മേക്കപ്പ് കുറയ്ക്കാൻ മാധവി തയ്യാറാകാതിരുന്നതാണ് മികച്ച നടിക്കുള്ള അവാർഡ് നഷ്ടപ്പെടാൻ ഇടയാക്കിയതെന്ന് ‘എംപയർ ടോക്സി’ന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി.
ചിത്രത്തിലെ അഭിനയത്തിന് മാധവിക്ക് അക്കൊല്ലത്തെ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരമാണ് ലഭിച്ചത്. എന്നാൽ, ആ വർഷം റിലീസ് ചെയ്ത ‘മണിച്ചിത്രത്താഴി’ലെ ശോഭനയുടെ പ്രകടനം കാരണമാണ് മാധവി രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതെന്ന അഭ്യൂഹങ്ങൾ സിനിമാ ലോകത്ത് ശക്തമായിരുന്നു. ഇതിനെ തള്ളിക്കളഞ്ഞുകൊണ്ടാണ് നിർമാതാവ് യഥാർത്ഥ കാരണം വ്യക്തമാക്കിയത്.
ക്യാൻസർ ബാധിതയായ, നാല് മക്കളുടെ അമ്മയായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ അതിന് അനുയോജ്യമായ രീതിയിൽ മേക്കപ്പ് കുറയ്ക്കണമെന്ന് സംവിധായകൻ സിബി മലയിൽ പലതവണ മാധവിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തന്റെ ഇമേജിന് കോട്ടം തട്ടുമോ എന്ന ഭയം കാരണമാകാം മേക്കപ്പ് ഇല്ലാതെ അഭിനയിക്കാൻ അവർ തയ്യാറാകാതിരുന്നതെന്ന് പ്രേം പ്രകാശ് പറഞ്ഞു.
കഥാപാത്രത്തിന്റെ അവസ്ഥ സ്വയം ഉൾക്കൊണ്ട് മേക്കപ്പ് ഒഴിവാക്കാൻ മാധവി തയ്യാറായിരുന്നെങ്കിൽ ഉറപ്പായും അവർക്ക് മികച്ച നടിക്കുള്ള അവാർഡ് തന്നെ ലഭിക്കുമായിരുന്നു. എന്നാൽ അവാർഡ് കൈവിട്ടുപോയ ശേഷമാണ് മേക്കപ്പിന്റെ കാര്യത്തിൽ വരുത്തിയ വീഴ്ച മാധവിക്ക് ബോധ്യപ്പെട്ടതെന്നും പ്രേം പ്രകാശ്