നടൻ ദിലീപിന്‍റെ വീട്ടിൽ അതിക്രമിച്ച് കയറി; മലപ്പുറം സ്വദേശി പൊലീസ് കസ്റ്റഡിയിൽ

','

' ); } ?>

നടൻ ദിലീപിന്‍റെ വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവിനെ കസ്റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശി അഭിജിത് ആണ് പോലീസ് പിടിയിലായത്.
ദിലീപിന്റെ ആലുവ കൊട്ടാരക്കടവിലെ വീട്ടിൽ ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന അഭിജിത് വീട്ടിൽ അതിക്രമിച്ച് കയറുകയായിരുന്നു.

വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ട അജിത്തിനെ വീട്ടുകാരും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് തടഞ്ഞു വെക്കുകയും, പിന്നീട് പൊലീസിന് കൈമാറുകയും
ചെയ്യുകയായിരുന്നു. ദിലീപിന്റെ കുടുംബം നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷണമായിരുന്നില്ല അഭിജിത്തിന്റെ ലക്ഷ്യമെന്നാണ് പോലീസ് പറയുന്നത്.

അതേ സമയം മോഹൻലാൽ അഥിതി വേഷത്തിലെത്തുന്ന ‘ഭ ഭ ഭ’ യാണ് ദിലീപിന്റെ പുതിയ ചിത്രം. പുത്തൻ ലുക്കിലും ഭാവത്തിലും ദിലീപിനെ അവതരിപ്പിക്കുന്ന ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ നോക്കികാണുന്നത്. വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ദിലീപും ധ്യാനും ഒരുമിച്ചെത്തിയ ‘പ്രിൻസ് ആൻഡ് ദി ഫാമിലി’ ആണ് ദിലീപിന്റേതായി ഒടുവിലെത്തിയ ചിത്രം.