
അഹമ്മദാബാദ് ചില്‍ഡ്രന്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ആക്ടറായി തെരഞ്ഞെടുത്ത ഗിന്നസ് പക്രുവിന് അഭിനന്ദനവുമായി മമ്മൂട്ടി. താരം തന്നെയാണ് ഫേസ്ബുക്കിലൂടെ അഭിനന്ദനം അറിയിച്ച സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചത്. ‘ഒടുവില്‍ ആ’ മെഗാ’ അഭിനന്ദനവും എന്നെ തേടിയെത്തി.,,,,,,നന്ദി മമ്മുക്ക …..അങ്ങയുടെ ഈ അഭിനന്ദനവും വലിയ അംഗീകാരമായി കാണുന്നു’… താരം കുറിച്ചു
മാധവ രാംദാസ് സംവിധാനം ചെയ്ത ഇളയരാജയിലെ പ്രകടനത്തിനാണ് ഗിന്നസ് പക്രുവിന് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. ഇതിന് പുറമെ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരവും ഇളയരാജയ്ക്ക് ലഭിച്ചു. കൂടാതെ സിനിമയ്ക്കുള്ള ഗോള്‍ഡന്‍ കൈറ്റ് അവാര്‍ഡും ഇളയരാജ കരസ്ഥമാക്കിയിട്ടുണ്ട്. ഗിന്നസ് പക്രു കേന്ദ്ര കഥാപാത്രമായി 2018ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ഇളയരാജ’.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ…