മോഹന്‍ലാല്‍ ചിത്രം ഒടിയനായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ ലോകം. ഇപ്പോഴിതാ ആരാധകരെ ത്രസിപ്പിക്കുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്തു വരികയാണ്. ചിത്രത്തിന്റെ നരേഷന്‍ നടന്‍ മമ്മൂട്ടിയുടെ ഗാംഭീര്യമുള്ള ശബ്ദത്തിലായിരിക്കും. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം പുറത്തു വിട്ടത്. നേരത്തെ ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നെങ്കിലും ഔദ്യോഗിക വിശദീകരണം ഉണ്ടായിരുന്നില്ല.
നേരത്തെ മോഹന്‍ലാലിന്റെ ‘1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്’ എന്ന മേജര്‍ രവി ചിത്രത്തിന്റെ നരേഷനും മമ്മൂട്ടിയായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും ഇത്തരത്തില്‍ പരസ്പരം സഹകരിക്കുന്നത് പതിവാണ്. മമ്മൂട്ടിയുടെ പഴശ്ശിരാജയില്‍ നരേഷന്‍ മോഹന്‍ലാലായിരുന്നു. ഒടിയന്റെ പകിട്ടിന് മമ്മൂട്ടിയുടെ ശബ്ദസാന്നിധ്യം മാറ്റു കൂട്ടുമെന്നതില്‍ സംശയമില്ല. സിനിമയില്‍ തോളോടുതോള്‍ ചേര്‍ന്നു നില്‍ക്കുന്ന രണ്ട് താരങ്ങളുടെ പരസ്പര സഹകരണം ആരാധകര്‍ക്കും ഏറെ ആവേശമാകും. ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ഈ മാസം 14 നാണ് പ്രദര്‍ശനത്തിനെത്തുക.
ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളക്കരയെ ത്രസിപ്പിച്ച പീറ്റര്‍ ഹെയ്‌നാണ്. മധ്യകേരളത്തില്‍ ഒരു കാലത്ത് നില നിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിര്‍മ്മിക്കുന്നത്. നരേന്‍, സിദ്ദിഖ്, ഇന്നസെന്റ്, മഞ്ജു വാര്യര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.