മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്ക് ശ്രദ്ധേയമാകുന്നു; ‘ബസൂക്ക’ ബോക്‌സ് ഓഫീസിൽ 21 കോടി ക്ലബിൽ

','

' ); } ?>

ബസൂക്കയിലെ മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങൾ പുറത്തു വിട്ട് അണിയറപ്രവർത്തകർ. ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് . ചിത്രത്തിന്റെ അവസാനത്തെ ഇരുപത് മിനിറ്റും മമ്മൂട്ടിയുടെ ശക്തമായ പ്രകടനവും കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്. ഇപ്പോൾ പുറത്തുവന്ന മമ്മൂട്ടിയുടെ പുതിയ ലുക്കും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വെളുത്ത ഡ്രെസ്സിൽ സ്വഗോടെ കസേരയിൽ ഇരിക്കുന്ന താരത്തിന്റെ ചിത്രമാണ് വലിയ കയ്യടികൾ നേടുന്നത്.

ആഗോള ബോക്സ് ഓഫീസ് കളക്ഷനിൽ നിന്നും ബസൂക്ക ഇതുവരെ 21 കോടി രൂപയുടെ വരുമാനം നേടിയതായി റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയിൽ മാത്രം ചിത്രത്തിന് ആദ്യദിനം 3.25 കോടി രൂപയുടെ കളക്ഷനാണ് ലഭിച്ചത്. കേരളത്തിൽ നിന്ന് അഡ്വാൻസ് ബുക്കിംഗിലൂടെ മാത്രം 1.50 കോടി രൂപയുടെ വരുമാനവും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. രണ്ടാം ദിനം 2.1 കോടി രൂപയും, മൂന്നാം ദിനം കളക്ഷനിൽ കുറവ് രേഖപ്പെടുത്തി 1.85 കോടി രൂപയും, നാലാം ദിവസം 1.01 കോടി രൂപയുമാണ് സിനിമ നേടിയത് എന്ന് ട്രാക്കർമാരായ സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നു.

ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം സരിഗമ ഇന്ത്യ ലിമിറ്റഡും, ‘തീയേറ്റർ ഓഫ് ഡ്രീംസ്’ ബാനറിൽ ജിനു വി അബ്രഹാമും ഡോൾവിൻ കുര്യാക്കോസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ക്രൈം ഡ്രാമ എലമെന്റുകൾ നിറഞ്ഞ ചിത്രത്തിൽ ഈശ്വര്യ മേനോൻ, ദിവ്യ പിള്ള, സിദ്ധാർഥ് ഭരതൻ, ബാബു ആന്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, സ്ഫടികം ജോർജ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മുതിർന്ന തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിമിഷ് രവിയാണ് നിർവഹിക്കുന്നത്.