മമ്മൂട്ടി ചിത്രം “കളങ്കാവൽ” ടീസർ ദുൽഖർ ചിത്രം “ലോക”ക്കൊപ്പം തീയേറ്ററുകളിൽ

','

' ); } ?>

മമ്മൂട്ടി, വിനായകൻ എന്നിവർ കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘കളങ്കാവലി’ന്റെ ടീസര്‍ അപ്‌ഡേറ്റ് പുറത്ത്. ഒരു ക്രൈം ഡ്രാമ മോഡിലൊരുങ്ങുന്ന ചിത്രത്തിൻറെ ടീസർ ഓഗസ്റ്റ് 28-ന് ആഗോള റിലീസായി എത്തുന്ന ‘ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ എന്ന മലയാളം സൂപ്പര്‍ഹീറോ ചിത്രത്തിനൊപ്പം തീയേറ്ററുകളില്‍ ആണ് പ്രദര്‍ശിപ്പിക്കുക. ചിത്രത്തിന്റെ ഒരു പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ അപ്ഡേറ്റിനൊപ്പം പുറത്തു വിട്ടിട്ടുണ്ട്.

മാസ്സ് ലുക്കില്‍ മമ്മൂട്ടിയെ അവതരിപ്പിക്കുന്ന പോസ്റ്റര്‍ ആണ് പുറത്ത് വന്നിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രം വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. വേഫറര്‍ ഫിലിംസ് തന്നെയാണ് ‘ലോക’ നിര്‍മിച്ചിരിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ. ജോസും ചേര്‍ന്നാണ് ‘കളങ്കാവ’ലിന്റെ തിരക്കഥ രചിച്ചത്.

ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പി’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ. ജോസ് ആദ്യമായ് സംവിധാനംചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കൂടാതെ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണിത്.

വിനായകൻ ജയകൃഷ്‌ണൻ എന്ന പോലീസ് ഓഫീസർ കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ, സ്റ്റാൻലി ദാസ് എന്ന് പേരുള്ള ഒരു സീരിയൽ കില്ലറുടെ വേഷമാണ് മമ്മൂട്ടി ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ.ജിബിൻ ഗോപിനാഥ് ആണ് ചിത്രത്തിലെ മറ്റൊരു നിർണായക വേഷം ചെയ്യുന്നത്. ആനന്ദ് എന്നാണ് ജിബിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര്. നേരത്തെ പുറത്ത് വന്ന, ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. അധികം വൈകാതെ തന്നെ ചിത്രത്തിൻ്റെ റിലീസ് അപ്ഡേറ്റും പുറത്ത് വരുമെന്നാണ് സൂചന.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം: ഫൈസൽ അലി, സംഗീതം: മുജീബ് മജീദ്, എഡിറ്റർ: പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിങ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ചീഫ് അസോസിയേറ്റ് ഡയറക്ട‌ർ: ബോസ്, മേക്കപ്പ്: അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം: അഭിജിത്ത് സി, സ്റ്റിൽസ്: നിദാദ്, പബ്ലിസിറ്റി ഡിസൈൻസ്: ആൻ്റണി സ്റ്റീഫൻ, ഡിജിറ്റൽ മാർക്കറ്റിങ്: വിഷ്‌ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്‌ണർ: ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഒ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.