
മമ്മൂട്ടിയുടെ ഭാര്യാ പിതാവ് പി.എസ്. അബു (92) അന്തരിച്ചു. ഇന്ന് രാവിലെ രാവിലെ 9 മണിയോടെയായിരുന്നു അന്ത്യം. വാർധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. മുൻ സിഐടിയു വിഭാഗം മലഞ്ചരക്ക് കൺവീനറും മുൻ ഇളയ കോവിലകം മഹല്ല് പ്രസിഡന്റുമായിരുന്നു. മട്ടാഞ്ചേരി സ്റ്റാർ ജങ്ഷനിലായിരുന്നു താമസം.
ഖബറടക്കം ഇന്ന് (ബുധനാഴ്ച ) വൈകിട്ട് 8 മണിക്ക് ചെമ്പിട്ട പള്ളി ഖബർസ്ഥാനിൽ. പായാട്ട് പറമ്പ് വീട്ടിൽ പരേതനായ സുലൈമാൻ സാഹിബിന്റെ മകനാണ്. മാതാവ്: പരേതയായ ആമിന. ഭാര്യ:പരേതയായ നബീസ. മക്കൾ: അസീസ്, സുൽഫത്ത്, റസിയ, സൗജത്ത്. മരുമക്കൾ: മമ്മൂട്ടി (പി.ഐ.മുഹമ്മദ് കുട്ടി), സലീം, സൈനുദ്ദീൻ, ജമീസ് അസീബ്.