മമ്മൂട്ടി അടുത്തയാഴ്ച കേരളത്തിൽ; ‘കളങ്കാവൽ’ പ്രദർശനത്തിന് പ്രത്യേക ഷോ സംഘടിപ്പിക്കും

','

' ); } ?>

ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് സിനിമയിൽ നിന്ന് ഇടവേള എടുത്തിരുന്ന നടൻ മമ്മൂട്ടി അടുത്ത ആഴ്ച കേരളത്തിൽ തിരിച്ചെത്തും. താരത്തിന്റെ ആരോഗ്യം ഇപ്പോൾ പൂര്‍ണമായും മെച്ചപ്പെട്ടതായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.

നിലവിൽ കുടുംബസമേതം ചെന്നൈയിലാണ് മമ്മൂട്ടി. ചികിത്സയുടെ ഭാഗമായി അദ്ദേഹം ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയ്‌ക്കു വിധേയനായിരുന്നു. മകനായ നടൻ ദുൽഖർ സൽമാനും അദ്ദേഹത്തോടൊപ്പം ആയിരുന്നു. ദുൽഖർ ഇതിനകം കൊച്ചിയിൽ തിരിച്ചെത്തിയിട്ടുണ്ട്.

ചികിത്സകൾ പൂർത്തിയായതിനെ തുടർന്ന്, ശാരീരിക വ്യായാമത്തിനു പ്രാധാന്യം നൽകി മമ്മൂട്ടി ഇപ്പോൾ വിശ്രമത്തിലാണ്. താരത്തിന്റെ അടുത്ത സിനിമയായ ‘കളങ്കാവൽ’ ഉടൻ തീയറ്ററുകളിലെത്തും. നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം മമ്മൂട്ടി കമ്പനിയാണ് നിർമ്മിക്കുന്നത്.

മമ്മൂട്ടി കൊച്ചിയിൽ തിരിച്ചെത്തിയതിനു ശേഷം ‘കളങ്കാവൽ’ പ്രദർശനത്തിന് പ്രത്യേക ഷോ സംഘടിപ്പിക്കും. അതിനുശേഷമായിരിക്കും റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുക. ഓഗസ്റ്റ് അവസാനത്തോടെയോ സെപ്റ്റംബർ ആദ്യവാരത്തിലോ ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യും.