‘പുഴു’വില്‍ മമ്മൂട്ടി ആരാണ്?

നവാഗതയായ രത്തീന സംവിധാനം ചെയ്ത് മമ്മൂട്ടിയും പാര്‍വ്വതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘പുഴു’വിന്റെ ടീസര്‍ പുറത്തിറങ്ങിയതോടെ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞു. ചിത്രത്തിന്റെ നിര്‍മ്മാണം സിന്‍-സില്‍ സെല്ലുല്ലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജും, വിതരണം വേഫേറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും നിര്‍വ്വഹിച്ചിരിക്കുന്നുത്. മലയാളത്തില്‍ തന്നെ ആദ്യമായാണ് മമ്മൂട്ടി ഒരു സ്ത്രീ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇതിന് മുന്നേ തമിഴ്, ഹിന്ദി ചിത്രങ്ങളിലാണ് സ്ത്രീകള്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. ഒരു കുട്ടിയുമായുള്ള സംഭാഷണമാണ് ടീസറിലുള്ളത്. ചിത്രത്തില്‍ മമ്മൂട്ടി നെഗറ്റീവ് റോളിലാണോ എത്തുന്നതെന്നതടക്കമുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുണ്ട്. അഭിനയത്തിലെ സൂക്ഷ്മതയുടെ പേരില്‍ അഭിനന്ദനങ്ങളും എത്തി കഴിഞ്ഞു.

ചിത്രത്തിന്റെ പ്രത്യേകത നിറഞ്ഞ ടൈറ്റില്‍, താരനിബിഡംമായ കാസ്റ്റിംഗ് എന്നിവ കാരണം പ്രേക്ഷകര്‍ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഴു. ശ്രീ മമ്മൂട്ടി, പാര്‍വ്വതി തിരുവോത്ത് എന്നിവര്‍ ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് പുഴു. ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് പേരന്‍മ്പ്, കര്‍ണ്ണന്‍, അച്ചം എന്‍മ്പതു മതമേയ്യടാ, പാവ കഥൈകള്‍ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ തേനി ഈശ്വറാണ്.

കഥ – ഹര്‍ഷദ്, തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത് ഷര്‍ഫുവും , സുഹാസും, ഹര്‍ഷദും ചേര്‍ന്നാണ്. റെനിഷ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ, ശ്യാം മോഹന്‍ എന്നിവരാണ് പുഴുവിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. എഡിറ്റ് – ദീപു ജോസഫ്, സംഗീതം – ജെയ്കസ് ബിജോയ്. ബാഹുബലി, പ്രേതം -2, മിന്നല്‍ മുരളി എന്നീ സിനിമകള്‍കളിലൂടെ പ്രശസ്തനായ മനു ജഗദാണ് പുഴുവിന്റെ ആര്‍ട്ട് നിര്‍വ്വഹിക്കുന്നത്. വിഷ്ണു ഗോവിന്ധും, ശ്രീശങ്കറും ചേര്‍ന്നാണ് സൗണ്ട് നിര്‍വ്വഹിച്ചിരിക്കുന്നത്, പ്രൊജക്റ്റ് ഡിസൈന്‍- ബാദുഷ, പബ്ലിസിറ്റി ഡിസൈന്‍സ്- ആനന്ദ് രാജേന്ദ്രന്‍. വസ്ത്രാലങ്കാരം സമീറ സനീഷ്, സ്റ്റില്‍സ് – രോഹിത് കെ സുരേഷ്. അമല്‍ ചന്ദ്രനും, എസ്. ജോര്‍ജ്ജും ചേര്‍ന്നാണ് മേക്കപ്പ്.
ചിത്രത്തിന്റെ വിതരണം വേഫേറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനാണ്. പി.ആര്‍.ഒ: പി.ശിവപ്രസാദ്