“മമ്മൂട്ടി ഒരിക്കലും അതൊരു പോരായ്മയായി കണ്ടില്ല”; രാജീവ് മേനോൻ

','

' ); } ?>

അജിത്, മമ്മൂട്ടി, തബു, ഐശ്വര്യ റായ് എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ കണ്ടുകൊണ്ടൈൻ കണ്ടുകൊണ്ടൈൻ എന്ന സിനിമയിലെ മമ്മൂട്ടിയുടെ ഡെഡിക്കേഷനെ കുറിച്ച് സംസാരിച്ച് സംവിധായകൻ രാജീവ് മേനോൻ.

മമ്മൂട്ടി അവതരിപ്പിച്ച മേജർ ബാല എന്ന കഥാപാത്രം പ്രേക്ഷകപ്രശംസ നേടിയിരുന്നുവെങ്കിലും ആദ്യം ആ വേഷത്തിലേക്ക് നിരവധി താരങ്ങളെ പരിഗണിച്ചിരുന്നുവെന്ന് രാജീവ് മേനോൻ പറഞ്ഞു. “ഒരു കാൽ നഷ്ടപ്പെട്ട സൈനികന്റെ വേഷമായതിനാൽ പലരും അത് നിരസിച്ചു. ‘ഒരു കാലുള്ള ഒരാളെ അവതരിപ്പിക്കാനില്ല’ എന്നാണ് അവർ പറഞ്ഞത്. പക്ഷേ ,”രാജീവ് മേനോൻ വ്യക്തമാക്കി.

മേജർ ബാല ഒരു മദ്യപാനിയും യുദ്ധത്തിൽ വലതു കാൽ നഷ്ടപ്പെട്ട സൈനികനുമായിരുന്നു. കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി മമ്മൂട്ടി പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നു. “വലതു കാൽ നഷ്ടപ്പെട്ടതിനാൽ നടക്കുമ്പോൾ വലത്തോട്ടേക്ക് ചാരാൻ അദ്ദേഹം തീരുമാനിച്ചിരുന്നു. ചിലപ്പോൾ മറന്ന് ഇടത്തോട്ടേക്ക് ചാരിയാലും, മമ്മൂട്ടി തന്നെ തിരുത്താൻ സഹായിക്കുമായിരുന്നു,” രാജീവ് മേനോൻ തമാശയായി പങ്കുവെച്ചു.

ചിത്രത്തിലെ എ.ആർ. റഹ്‌മാന്റെ സംഗീതം സിനിമയ്ക്ക് പ്രത്യേക ആകർഷണമായിരുന്നു. ചിത്രത്തിലെ ഗാനങ്ങൾ ഇന്നും ജനപ്രിയമാണ്. മമ്മൂട്ടിയുടെയും ഐശ്വര്യ റായിയുടെയും പ്രൊപോസൽ സീനും ആരാധകരുടെ പ്രിയപ്പെട്ട രംഗങ്ങളിൽ ഒന്നായി തുടരുന്നു.