കൊവിഡ് പ്രതിസന്ധിയ്ക്ക് ഇടയില്‍ തീയയറ്ററുകള്‍ക്ക് പുതുജീവന്‍ നല്‍കിയ ചിത്രമായിരുന്നു മമ്മൂട്ടി നായകനായ ദി പ്രീസ്റ്റ്. ഇപ്പോഴിതാ ടെലിവിഷനിലും മികച്ച നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ചിത്രത്തിന് ടെലിവിഷനില്‍ 21.95 പോയിന്റുകളാണ് ടിആര്‍പി റേറ്റിങ്ങ് ലഭിച്ചിരിക്കുന്നത്. നിര്‍മ്മാതാവ് ആന്റോ ജോസഫ് തന്നെയാണ് വിവരം സമൂഹ മാധ്യമങ്ങളിലോടോപ് പങ്കുവെച്ചത്.
‘എല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി’, എന്നും ആന്റോ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു. 2021ല്‍ മലയാളം സിനിമയ്ക്ക് ലഭിച്ച മികച്ച ടിആര്‍പി റേറ്റിങ്ങ് ആണെന്നും അദ്ദേഹം അറിയിച്ചു.
ജൂണ്‍ 4 വെള്ളിയാഴ്ച വൈകിട്ട് 7ന് ആണ് ദി പ്രീസ്റ്റ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തത്. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തില്‍ പാരസൈക്കോളജിസ്റ്റായ ഫാ ബെനഡിക്റ്റ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഫാ ബെനഡിക്റ്റിന്റെ മുന്നിലേക്ക് എത്തുന്ന ഒരു കേസും അതിനെ ചുറ്റിപ്പറ്റിയുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കഥ.
നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്തത്.കേരളത്തില്‍ സെക്കന്റ് ഷോ അനിശ്ചിതത്വത്തിന് ശേഷം ആദ്യം റിലീസ് ചെയ്യുന്ന ചിത്രമാണ് ദി പ്രീസ്റ്റ്.
മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിയ്ക്കുന്ന സിനിമ കൂടിയാണ് പ്രീസ്റ്റ് . ശ്യാം മേനോനും ദീപു പ്രദീപും തിരക്കഥ. ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. രാഹുല്‍ രാജാണ് സംഗീത സംവിധാനം. ആന്റോ ജോസഫ് കമ്പനിയും, ജോസഫ് ഫിലീം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.തീയറ്ററുകളില്‍ മികച്ച പ്രതിരണം നേടിയ ചിത്രമായിരുന്നു പ്രീസ്റ്റ്.ചിത്രത്തിലെ ബേബി മോണിക്കയുടെ അഭിനയം ശ്രദ്ധേയമായിരുന്നു.