മമ്മൂട്ടി നായകനായി എത്തുന്ന ‘വണ്‍’ എന്ന ചിത്രം ഒടിടി റിലീസിനില്ലെന്ന് വ്യക്തമാക്കി ചിത്രത്തിന്റെ സംവിധായകന് സന്തോഷ് വിശ്വനാഥ്.
ചിത്രം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ റിലീസിനെത്തുമെന്ന വ്യാജ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘വണ്‍ തീയ്യേറ്ററില്‍ തന്നെയേ പ്രദര്‍ശനത്തിനെത്തുകയുള്ളൂ. ഇപ്പോള്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണ്. അത് എവിടെ നിന്നാണ് വന്നതെന്ന് അറിയില്ല. തീയ്യേറ്ററര് റിലീസിനായാണ് കാത്തിരിക്കുന്നത്’ അദ്ദേഹം പറഞ്ഞു.
സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടില്ലെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് സാധ്യമാകിലെന്നും അദ്ദേഹം വ്യക്തമാക്കി.