“എനിക്ക് മമ്മൂട്ടിയെന്ന് പേരിട്ടത് ഇദ്ദേഹമാണ്, ഞാൻ ഇദ്ദേഹത്തെ ഒളിച്ചു വച്ചതാണ്”; ഹോർത്തൂസ് വേദിയിൽ കൗമാരകാല സുഹൃത്തിനെ പരിചയപ്പെടുത്തി മമ്മൂട്ടി

','

' ); } ?>

തനിക്ക് “മമ്മൂട്ടി”യെന്ന് പേരിട്ട വ്യക്തിയെ പരിചയപ്പെടുത്തി മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. മനോരമ ഹോർത്തുസ് ഉദ്ഘാടന പ്രസംഗത്തിലാണ് ഇതുവരെ വെളിപ്പെടുത്താത്ത കാര്യം മമ്മൂട്ടി തുറന്നു പറഞ്ഞത്. എടവനക്കാടുള്ള തന്റെ സുഹൃത്ത് ശശിധരനെയാണ് മമ്മൂട്ടി പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. തനിക്ക് മമ്മൂട്ടിയെന്ന് പേരിട്ടത് താനാണെന്ന് പറഞ്ഞ് നിരവധിപേർ സ്വമേധയാ മുന്നോട്ട് വന്നിട്ടുണ്ടെങ്കിലും തനിക്കറിയാവുന്ന പേരിന്റെ പിന്നിലുള്ള യഥാർത്ഥ വ്യക്തി ശശിധരനാണെന്ന് മമ്മൂട്ടി പറഞ്ഞു.

“മഹാരാജാസ് ഒരു കോളജ് അല്ല, ഒരു വികാരമാണ്. ഇവിടെ പഠിക്കുമ്പോൾ എൻ്റെ പേര് വേറെ ഒന്നായിരുന്നു. പേര് അപരിഷ്കൃതമായി തോന്നിയതു കൊണ്ട് പരിചയമില്ലാത്ത സുഹൃത്തുക്കളോട് ഓമർ ഷെരീഫ് എന്നാണ് പറഞ്ഞിരുന്നത്. ഓമറെ ഓമറെ എന്നാണ് വിളിക്കുക. ഒരിക്കൽ കൂട്ടുകാരുമായി നടക്കുമ്പോൾ പോക്കറ്റിൽ നിന്ന് ഐഡി കാർഡ് താഴെ വീണു. അത് ഒരുത്തൻ എടുത്തു നോക്കിയിട്ട് നിൻ്റെ പേര് ഓമർ എന്നല്ലല്ലോ മമ്മൂട്ടി എന്നല്ലേ എന്നു ചോദിച്ചു. അന്നു മുതലാണ് ഞാൻ എന്റെ സുഹൃത്തുക്കളുടെ ഇടയിലും നിങ്ങളുടെ ഇടയിലും മമ്മുട്ടി എന്ന് അറിയപ്പെടാൻ തുടങ്ങിയത്”. മമ്മൂട്ടി പറഞ്ഞു.

“പലരും ചോദിക്കും എനിക്ക് പേരിട്ടത് ആരാണെന്ന്. പലരും സ്വമേധയാ മുന്നോട്ട് വന്നു, അവരാണ് പേരിട്ടതെന്ന് പറഞ്ഞു. പക്ഷേ എനിക്കറിയാവുന്ന എനിക്ക് പേരിട്ട മമ്മൂട്ടി ദാണ്ടെ അവിടെ ഇരിപ്പുണ്ട്. പുള്ളിയെ ഒന്ന് ഇങ്ങോട്ട് വിളിക്കാം. ഇദ്ദേഹത്തിന്റെ പേര് ശശിധരൻ എന്നാണ്. എടവനക്കാടാണ് വീട്. പലരും എന്നോട് ചോദിച്ചു. ഞാൻ ഇദ്ദേഹത്തെ ഒളിച്ചു വച്ചതാണ്.” മമ്മൂട്ടി കൂട്ടിച്ചേർത്തു.