സുരേഷ്‌ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടിയും മോഹൻലാലും

','

' ); } ?>

നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ​ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടിയും, മോഹൻലാലും. സോഷ്യൽ മീഡിയയിൽ കുറിച്ച താരങ്ങളുടെ ആശംസകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ജന്മദിനാശംസകൾ, പ്രിയപ്പെട്ട സുരേഷ്, ഊഷ്മളതയും സന്തോഷവും നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു. കൂടാതെ മറ്റുള്ളവരിലേക്ക് നിങ്ങൾ കൊണ്ടുവരുന്ന ദയ, ശക്തി, പ്രകാശം എന്നിവ പ്രതിഫലിക്കുന്ന ഒരു വർഷവും നിങ്ങൾക്ക് ആശംസിക്കുന്നു. മോഹൻലാൽ പങ്കു വെച്ചു.
ജന്മദിനാശംസകൾ പ്രിയപ്പെട്ട സുരേഷ്, ഒരു മികച്ച വർഷം നിങ്ങൾക്ക് ആശംസിക്കുന്നു എന്നാണ് മമ്മൂട്ടി പോസ്റ്റ് ചെയ്തത്.

നിലവിൽ ഒന്നിലേറെ ചിത്രങ്ങളുമായി തിരക്കിലാണ് സുരേഷ് ​ഗോപി. പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ജെഎസ്കെയാണ് റിലീസ് കാത്തിരിക്കുന്ന ചിത്രം. ഷിബിൻ ഫ്രാൻസിസിൻ്റെ തിരക്കഥയിൽ മാത്യൂസ് തോമസ് സംവിധാനംചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രമാണ് മറ്റൊന്ന്. ഇതിന്റെ ചിത്രീകരണം പുരോ​ഗമിക്കുകയാണ്.