![](https://i0.wp.com/celluloidonline.com/wp-content/uploads/2019/12/mammookka-manju.png?resize=400%2C300&ssl=1)
മെഗാസ്റ്റാര്‍ മമ്മൂട്ടിയും മഞ്ജു വാര്യരും പുതുവര്‍ഷത്തില്‍ പ്രേക്ഷകര്‍ക്ക് ഒരു വലിയ സര്‍പ്രൈസുമായാണ് എത്തുന്നത്. കരിയറില്‍ ആദ്യമായി ഇരുവരും ഒന്നിക്കുന്ന ചിത്രവുമായാണ് ഇത്തവണത്തെ പുതുവത്സരത്തില്‍ താരങ്ങളെത്തുന്നത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായി നവാഗതനായ ജോഫിന്‍ ടി ചാക്കോ ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ഇരുവരും വെള്ളിത്തിരയില്‍ ആദ്യമായി ഒന്നിക്കുന്നത്. ത്രില്ലര്‍ സ്വാഭാവമുള്ള ചിത്രത്തില്‍ ഒരു വൈദീകന്റെ വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നത് എന്നാണ് സൂചനകള്‍.
പുതുവര്‍ഷത്തില്‍ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുളളത്. എറണാകുളമായിരിക്കും ആദ്യ ലൊക്കേഷന്‍. കുട്ടിക്കാനമാണ് മറ്റൊരു പ്രധാന ലൊക്കേഷന്‍. കൂടാതെ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ നിഖില വിമലും എത്തുന്നുണ്ട്. ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.