
വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായൊരു ഇടം കണ്ടെത്തിയ അഭിനേതാവാണ് അഭിരാം രാധാകൃഷ്ണൻ. ചെറിയ വേഷങ്ങളിലൂടെ മികച്ച കഥാപാത്രങ്ങൾ നൽകി മലയാള സിനിമയെ അവിസ്മരണീയമാക്കിയ നടൻ. ഇപ്പോഴിതാ താരം മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. തന്റെ സിനിമ ജീവിതെത്തെക്കുറിച്ചും അഭിനയത്തെക്കുറിച്ചും സംസാരിക്കുന്നതിനിടയിലാണ് മമ്മൂട്ടിയുടെ കൂടെ വർക്ക് ചെയ്ത അനുഭവത്തെ കുറിച്ച് താരം മനസ്സ് തുറന്നത്. സെല്ലുലോയ്ഡ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഉണ്ട എന്ന ചിത്രത്തിൽ ഞാൻ മമ്മൂക്കയോടൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. ഏകദേശം നാൽപ്പതു ദിവസത്തോളം ഷൂട്ട് ഉണ്ടായിരുന്നു. ഞാൻ പ്രതീക്ഷിച്ചപോലെയുള്ള ഒരാളെ ആയിരുന്നില്ല മമ്മൂക്ക. വളരെ സീരിയസ് ആയിട്ടുള്ള, മാറിയിരിക്കുന്ന ഒരു വ്യക്തിയെയാണ് മമ്മൂക്കയെക്കുറിച്ചുള്ള എന്റെ സങ്കല്പങ്ങൾ. എന്നാൽ അദ്ദേഹം അതിൽ നിന്നെല്ലാം വളരെ വ്യത്യസ്തനായിരുന്നു. എല്ലാം എൻജോയ് ചെയ്യുന്ന, നമ്മളെക്കാളൊക്കെ കൂൾ ആയിട്ടുള്ള ഒരു വ്യക്തി. ഒരുപാട് തമാശ പറയുകയും കൂടെയുള്ളവരെ കെയർ ചെയ്യുകയും ചെയ്യുന്ന വ്യക്തി. സൂര്യന് താഴെയുള്ള ഏത് വിഷയത്തെക്കുറിച്ചും അദ്ദേഹത്തിന് അറിവും നിലപാടുമുണ്ട്. അതിൽ കൂടുതൽ അദ്ദേഹത്തെ പറ്റി പറയുകയാണെങ്കിൽ ഒരു “സിനിമ യൂണിവേഴ്സിറ്റി എന്നോ ലൈബ്രറി എന്നൊക്കെ പറയാം”. ആക്ടർസിനെ കുറിച്ചാണെങ്കിലും, ഡിറക്ടർസിനെ കുറിച്ചാണെങ്കിലും, ഇനി ടെക്നിക്കൽ സൈഡിലുള്ളവരെ കുറിച്ചാണെങ്കിൽ പോലും കൃത്യമായ അറിവും വിവരവുമുള്ള മനുഷ്യനാണ്. അത് അതികം പേർക്കും ഇല്ലാത്ത ഒരു ക്വാളിറ്റി ആണ്. അത് മമ്മൂക്കയുടെ സ്പെഷ്യലിറ്റി എന്ന് വേണമെങ്കിൽ പറയാം. കൂടെയുണ്ടായിരുന്ന ദിവസങ്ങളിൽ അദ്ദേഹത്തിന്റെ അറിവുകൾ നമുക്കും പകർന്ന് തന്നിട്ടുണ്ട്. അഭിരാം രാധാകൃഷ്ണൻ പറഞ്ഞു.
2015 ൽ ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിലൂടെ അസിസ്റ്റന്റ് ഡയറക്ടറായി കരിയർ ആരംഭിച്ച അഭിരാം രാധാകൃഷ്ണൻ അതേ ചിത്രത്തിലൂടെയാണ് നടനായി അരങ്ങേറ്റം കുറിക്കുന്നതും. സുഡാനി ഫ്രം നൈജീരിയ (2018) എന്ന ചിത്രത്തിലെ കുഞ്ഞിപ്പ എന്ന കഥാപാത്രവും പറവ (2017) എന്ന ചിത്രത്തിലെ മനാഫ് എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. 30 ലധികം മലയാള സിനിമകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇരട്ട (2023) എന്ന ചിത്രത്തിലെ കൊലപാതക പ്രതിയായ സിപിഒ ബിനീഷ് എന്ന കഥാപാത്രത്തിന്റെ അഭിനയം പ്രശംസ നേടി. അതേ വർഷം തന്നെ എൻകിലും ചന്ദ്രികേ , ജാക്‌സൺ ബസാർ യൂത്ത് എന്നീ ചിത്രങ്ങളിൽ അദ്ദേഹം പ്രധാന സഹകഥാപാത്രങ്ങളെ അവതരിപ്പിച്ചു . നടൻ എന്ന നിലയിൽ 15 ലധികം സിനിമകളിലും അസോസിയേറ്റ് ഡയറക്ടറായും ഇരുൾ , അഞ്ചം പാതിര , അല്ലു രാമേന്ദ്രൻ , ഹലാൽ ലവ് സ്റ്റോറി , ജനുവരി ഇ.മാൻ , കൂമൻ , പച്ചയും അറ്റ്ബുതവിലക്കും ഉൾപ്പെടുന്ന നിരവധി സിനിമകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ പ്രദർശനം തുടർന്ന് കൊണ്ടിരിക്കുന്ന “ധീരനാണ്” ഒടുവിലിറങ്ങിയ ചിത്രം.