“വിജയ്‌ വളരെ കൃത്യനിഷ്ഠയുള്ള നടനാണ്, സൂര്യ ഭയങ്കര ഫണ്ണിയാണ്”; മമിത ബൈജു

','

' ); } ?>

നടൻ വിജയ്‌യെ കുറിച്ചും സൂര്യയേയും കുറിച്ച് തുറന്നു സംസാരിച്ച് നടി മമിത ബൈജു. വിജയ് വളരെ കൃത്യനിഷ്ഠയുള്ള മനുഷ്യനാണെന്നും, സൂര്യ ഭയങ്കര ഫണ്ണിയാണെന്നുംമിത പറഞ്ഞു. ജെ എഫ് ഡബ്ല്യൂ അവാർഡ് വേദിയിലാണ് മമിത കാര്യം പറഞ്ഞത്.

‘വിജയ് സാറിനെ കുറിച്ച് പറയുകയാണെങ്കിൽ അദ്ദേഹം വളരെ കൃത്യനിഷ്ഠയുള്ള മനുഷ്യനാണ്. വളരെ സ്വീറ്റ് ആണ്. നമ്മൾ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അദ്ദേഹം അത് ഓർത്തു വെക്കും. അദ്ദേഹത്തെ ഞാൻ ഒരു രണ്ട് മാസം കഴിഞ്ഞാണ് കാണുന്നതെങ്കിൽ കൂടെ ഞാൻ പറഞ്ഞ പഴയ കാര്യങ്ങൾ എല്ലാം അദ്ദേഹത്തിന് ഓർമയുണ്ടാകും, അതിനെക്കുറിച്ച് അദ്ദേഹം എന്നോട് ചോദിക്കും. ഞാൻ ആണെങ്കിൽ എന്തെങ്കിലും പറഞ്ഞാൽ രണ്ടു ദിവസം കഴിഞ്ഞു ചോദിച്ചാൽ മറന്നു പോകും. അത് അദ്ദേഹത്തിന്റെ വലിയ ക്വാളിറ്റി ആയി തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇഷ്ട ഭക്ഷങ്ങൾ എനിക്ക് അറിയാം. ലഞ്ചിന് ഇപ്പോഴും സാൽമൺ കഴിക്കും. ഞാൻ എപ്പോഴും സൽമാൻ കഴിച്ചോ സാർ എന്ന് ചോദിക്കാറുണ്ട്.’ മമിത ബൈജു പറഞ്ഞു.

‘സൂര്യ സാറിനൊപ്പം ഷൂട്ടിംഗ് ലൊക്കേഷനിൽ വളരെ ഫൺ ആയിരുന്നു. സൂര്യ 46 സിനിമയുടെ ലൊക്കേഷനിൽ. അദ്ദേഹം എപ്പോഴും ഒരു സ്പഷ്യൽ കോഫി കുടിക്കും. അതിന് നല്ല സ്വാദാണ്. സാറിന്റെ അസിസ്റ്റന്റിന്റെ എടുത്ത് ഞാൻ എപ്പോഴും ചോദിക്കാറുണ്ട് അത് എന്ത് കോഫി ആണെന്ന്. അതിൽ നിന്ന് എപ്പോഴും എനിക്കും ആ കോഫി കിട്ടിയിട്ടുണ്ട്.’ മമിത ബൈജു കൂട്ടിച്ചേർത്തു.

പ്രേമലു, സൂപ്പർ ശരണ്യ എന്നീ മലയാള ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയ നടിയാണ്മിത. പിന്നീട് ഡ്യൂഡ് എന്ന ചിത്രത്തിലൂടെ കൂടുതല്‍ പ്രിയങ്കരയായി. ഇത് കൂടാതെ വിജയ്‌ക്കൊപ്പമുള്ള ജനനായകൻ, സൂര്യയ്ക്കും ധനുഷിനും ഒപ്പമുള്ള ചിത്രങ്ങൾ എന്നിങ്ങനെ തമിഴ് സിനിമയിൽ കളം നിറയുകയാണ് മമിത. അതേസമയം, മികച്ച ലൈനപ്പുമായാണ് മമിത പുതിയ വർഷത്തെ വരവേറ്റിരിക്കുന്നത്. മലയാളത്തിലും തമിഴിലും ഏറ്റവും തിരക്കേറിയ അഭിനേതാക്കളിലൊരാളായി മമിത മാറിക്കഴിഞ്ഞു. തമിഴിലെ പ്രോജക്ടുകൾ കൂടാതെ, പ്രേമലുവിന് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ബത്‌ലഹേം കുടുംബയൂണിറ്റ് എന്ന ചിത്രത്തിലും മമിതയാണ് നായിക. നിവിൻ പോളിയാണ് ചിത്രത്തിലെ നായകൻ. സിനിമയുടെ ഷൂട്ടിംഗ് എറണാകുളത്ത് നടന്നുവരികയാണ്. നടിയുടെ വിജയ് നായകനാകുന്ന ചിത്രം ജന നായകൻ സെൻസർ പ്രശ്‍നങ്ങളിൽ ആണ്. സിനിമയുടെ റീലീസ് ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.