“എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഉപദേശത്തിനായി നിവിൻ ചേട്ടനെയാണ് സമീപിക്കാറ്, അദ്ദേഹം എനിക്ക് മെന്ററിനെ പോലെയാണ്”; മമിത ബൈജു

','

' ); } ?>

നിവിൻ പോളി നല്ല ചില്ലായിട്ടുള്ള വ്യക്തിയാണെന്നും, എന്ത് കാര്യങ്ങളും അദ്ദേഹത്തോട് ഷെയർ ചെയ്യാൻ പറ്റുമെന്നും തുറന്നു പറഞ്ഞ് നടി മമിത ബൈജു. നിക്കെന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഉപദേശത്തിനായി താൻ നിവിനെ സമീപിക്കാറുണ്ടെന്നും, നിവിൻ തനിക്കൊരു മെന്ററിനെ പോലെ ആണെന്നും മമിത പറഞ്ഞു.

“നിവിന്‍ ചേട്ടന്റെ കൂടെ ഞാന്‍ മുൻപും വര്‍ക്ക് ചെയ്തിട്ടുണ്ട്. നല്ല ചില്ലായിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. എനിക്ക് നിവിന്‍ ചേട്ടനോട് എന്ത് കാര്യങ്ങളും ഷെയര്‍ ചെയ്യാന്‍ പറ്റും. ഞങ്ങള്‍ സിനിമയെ പറ്റി സംസാരിക്കും, സുഹൃത്തുക്കളെ പറ്റി പറയും, ജീവിതത്തിലെ ഒരോ പ്രശ്ങ്ങളെ കുറിച്ചൊക്കെ സംസാരിക്കും. എനിക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഉപദേശത്തിനായി ഞാന്‍ നിവിന്‍ ചേട്ടനെ സമീപിക്കും. അദ്ദേഹം എനിക്ക് കൂടുതലും മെന്ററിനെ പോലെയാണ്.” മമിത പറഞ്ഞു.

നിവിൻ പോളി നായകനായെത്തുന്ന ബത്‌ലഹേം കുടംബ യൂണിറ്റാണ് മമിതയുടേതായി അണിയറയിൽ ഒരുങ്ങുന്ന അടുത്ത മലയാള ചിത്രം.ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാമിലി ഫീല്‍ഗുഡ് ഴോണറിലാണ് ഒരുങ്ങുന്നത്. വിജയ് ചിത്രം ജന നായകനാണ് മമിതയുടേതായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം. വിജയ്‌യുടെ അനിയത്തിയുടെ വേഷത്തിലാണ് മമിത ജന നായകനിൽ എത്തുന്നതെന്നാണ് വിവരം.

അതോടൊപ്പം സൂര്യയുടെ വരാനിരിക്കുന്ന ചിത്രം സൂര്യ 46 ലും മമിതയാണ് നായികയായെത്തുന്നത്. അതുകൂടാതെ ധനുഷിനൊപ്പവും മമിതയുടെ ഒരു ചിത്രം വരാനുണ്ട്. പ്രേമലു ആണ് മമിതയ്ക്ക് ഒരു കരിയർ ബ്രേക്ക് നൽകിയ ചിത്രം. ചിത്രത്തിലെ റീനു എന്ന കഥാപാത്രം തെന്നിന്ത്യയൊട്ടാകെ ശ്രദ്ധ നേടുകയും ചെയ്തു.