“ഇങ്ങനെയുള്ള പടങ്ങൾ ഓടുമ്പോഴാണ് ഞങ്ങളെ പോലുള്ള അമ്മമാർക്ക് അഭിമാനവും സന്തോഷവും”; പ്രകമ്പനത്തെ കുറിച്ച് മല്ലിക സുകുമാരൻ

','

' ); } ?>

പ്രകമ്പനത്തിന്റെ മികച്ച വിജയത്തിൽ പ്രതികരിച്ച് നടി മല്ലിക സുകുമാരൻ. ‘400 കോടിയും 500 കോടിയുമിറക്കി പടം ചെയ്യുന്നതെന്തിനാണെന്നും, ഇതുപോലത്തെ നാലഞ്ച് പടം മതിയല്ലോ’ എന്നും മല്ലിക സുകുമാരൻ ചോദിച്ചു. കൂടാതെ ഇങ്ങനെയുള്ള പടങ്ങൾ ഓടുമ്പോഴാണ് ഞങ്ങളെ പോലുള്ള അമ്മമാർക്ക് അഭിമാനവും സന്തോഷവും തോന്നുന്നതെന്നും മല്ലിക സുകുമാരൻ കൂട്ടിച്ചേർത്തു.

“വലിയ പടങ്ങളിലൊക്കെ അഭിനയിക്കുമ്പോൾ നമ്മുടെ പേരൊക്കെ വരാൻ കുറച്ച് വൈകും. സാ​ഗർ, ​ഗണപതിയെ ഒക്കെ കുറിച്ച് ഞാൻ മുൻപ് കേട്ടിട്ടുണ്ട്. ഞാൻ ഏറ്റവും കൂടുതൽ അടുത്തറിയുന്നത് അൽ അമീനിനെയാണ്. അമീൻ ഇങ്ങനെ കലക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. എന്ത് രസകരവും നാച്വറലുമായിട്ടാണ് ഇവരൊക്കെ അഭിനയിക്കുന്നത്. ഇങ്ങനെയുള്ള പടങ്ങൾ ഓടുമ്പോഴാണ് ഞങ്ങളെ പോലുള്ള അമ്മമാർക്ക് അഭിമാനവും സന്തോഷവും തോന്നുന്നത്. ഇത് താരമൂല്യം കൊണ്ട് ഓടിയ പടമല്ല. ഒരു ചെറിയ സംഭവത്തിനെ രണ്ട് രണ്ട മണിക്കൂർ സിനിമയാക്കി. ഒരു ഷോട്ട് കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. വീട്ടിൽ കണ്ണാടിയിൽ എന്നെ കണ്ടപ്പോൾ വീണ്ടും ഞെട്ടി. അത്ര മനോഹരമായി ഈ പടം എടുത്തു എന്നുള്ളതാണ്.” മല്ലിക സുകുമാര പറഞ്ഞു.

എന്തിനാണ് 400 കോടിയും 500 കോടിയുമിറക്കി പടം ചെയ്യുന്നത്. ഇതുപോലത്തൊരു നാലഞ്ച് പടം മതിയല്ലോ. ചുമ്മാതല്ല കേരളം പ്രകമ്പനം കൊണ്ടത്. മനോഹരമായൊരു സിനിമയാണ്. അത് ഓടുന്നതിൽ ഒരു തെറ്റുമില്ല.ഇങ്ങനെയുള്ള പടങ്ങൾ ഓടാൻ മാധ്യമങ്ങളും പ്രേക്ഷകരും സഹായിക്കണം. എങ്കിലേ ഇന്റസ്ട്രി വളരുള്ളൂ. ഞാനുള്ള ഏത് പടം ആണെങ്കിലും രണ്ട് സീൻ മാത്രമാണെങ്കിലും റിലീസ് ദിനം സകല ക്ഷേത്രത്തിലും പോകും. ഭ​ഗവാനേ ഈശ്വര മുടക്കിയ കാശെങ്കിലും നിർമാതാവിന് കിട്ടണേ എന്ന് പ്രാർത്ഥിക്കും. എത്ര സീൻ ഉണ്ടെന്നല്ല. നാല് സീൻ ആണെങ്കിലും ആ തള്ള കൊള്ളാം എന്ന് പറയുന്നത് സന്തോഷമാണ്. അതിനർത്ഥം നമ്മളെ ശ്രദ്ധിച്ചു എന്നതാണ്.” മല്ലിക സുകുമാരൻ കൂട്ടിച്ചേർത്തു.

തിറ്റാണ്ടുകളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് മല്ലിക സുകുമാരൻ. നായികയായി വെള്ളിത്തിരയിൽ എത്തി ഇന്ന് അമ്മ റോളുകളും മുത്തശ്ശി റോളുകളുമെല്ലാം ചെയ്ത് തിളങ്ങുന്ന മല്ലികയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം പ്രകമ്പനം ആണ്. കോമഡി-ഹൊറർ ജോണറിൽ റിലീസ് ചെയ്ത ചിത്രത്തിൽ അച്ഛമ്മ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.