നിരവധി ബഹുമതികള്‍ കരസ്ഥമാക്കിയ ബിലാത്തിക്കുഴലിന് ശേഷം വിനു കോളിച്ചാല്‍ സംവിധാനം ചെയ്യുന്ന ‘സര്‍ക്കാസ് സിര്‍ക 2020’-ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധായകന്‍ തന്റെ ഫേസ്ബുക്ക്‌പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ഈ വര്‍ഷം ഏപ്രില്‍ ഒന്നിന് ചിത്രം റിലീസ് ചെയ്യും.
ജിജോ കെ. മാത്യു, ഫിറോസ് ഖാന്‍, അഭിജ ശിവകല, ഹുസൈന്‍ സമദ്, സുരേഷ് മോഹന്‍, ആഷിക് ഖാലിദ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ജോസഫ് എബ്രഹാമും രവീന്ദ്രന്‍ ചെറ്റത്തോടും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനം പ്രണയ ദിനത്തില്‍ കനി കുസൃതിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തിറക്കും.വി. സുധീഷ് കുമാറും വിനു കോളിച്ചാലും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. രാം രാഘവ് ആണ് ഛായാഗ്രഹണം.