“മല്ലു അർജുന്റെ ഫേവറൈറ്റ് മല്ലു സംവിധായകൻ”; അല്ലു സിനിമാസിന്റെ വാള്‍ ഓഫ് ഫെയിമിൽ ഇടം നേടി മലയാളി സംവിധായകൻ

','

' ); } ?>

നടൻ അല്ലു അര്‍ജുന്‍റെ ഉടമസ്ഥതയില്‍ ഹൈദരാബാദില്‍ നിര്‍മ്മിച്ച മള്‍ട്ടിപ്ലെക്സ് തീയേറ്ററിന്റെ ഭിത്തിയിൽ ഇടം പിടിച്ച് മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. വാള്‍ ഓഫ് ഫെയിം എന്ന് പേരിട്ടിരിക്കുന്ന ഭിത്തിയില്‍ എസ് എസ് രാജമൗലിയും സുകുമാറും മണി രത്നവും വെട്രിമാരനും ആറ്റ്ലിയും റിഷബ് ഷെട്ടിയുമടങ്ങുന്ന താരങ്ങൾക്കിടയിൽ ഉൾപ്പെട്ട ഒരേയൊരു മലയാളിയാണ് ലിജോ ജോസ്. ഫോട്ടോക്ക് താഴെ അടിയില്‍ ഓരോരുത്തരുടെയും പേരുകളുമുണ്ട്.

അതേസമയം ചില ശ്രദ്ധേയ സംവിധായകരെ ഇക്കൂട്ടത്തിലേക്ക് ഉള്‍പ്പെടുത്താത്തതില്‍ സിനിമാപ്രേമികളുടെ വിമര്‍ശനവും വരുന്നുണ്ട്. ത്രിവിക്രം ശ്രീനിവാസ്, പ്രശാന്ത് നീല്‍, രാജ്കുമാര്‍ ഹിറാനി, സഞ്ജയ് ലീല ബന്‍സാലി, സന്ദീപ് റെഡ്ഡി വാംഗ എന്നിവരുടെ ചിത്രങ്ങളും വാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആറ്റ്ലിയെ ഉള്‍പ്പെടുത്തിയിട്ടും ഷങ്കറിനെ ഉള്‍പ്പെടുത്താതിരുന്നതും രാം ഗോപാല്‍ വര്‍മ്മയ്ക്ക് സ്ഥാനം നല്‍കാതിരുന്നതുമൊക്കെ സിനിമാപ്രേമികള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

കെ വി റെഡ്ഡി, സിംഗീതം ശ്രീനിവാസ റാവു, രാഘവേന്ദ്ര റാവു എന്നിങ്ങനെ മുന്‍കാല സംവിധായകരെ അവഗണിച്ചതിലും ചിലര്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ മറ്റൊരു തരത്തില്‍ ആയിരിക്കാം സംവിധായകരുടെ തെരഞ്ഞെടുപ്പെന്നും ചില കമന്‍റുകള്‍ ഉണ്ട്. താന്‍ ഇതിനകം പ്രവര്‍ത്തിച്ച സംവിധായകരുടെയും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന സംവിധായകരുടെയും ചിത്രങ്ങളായിരിക്കും അല്ലു അര്‍ജുന്‍ തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് നിരീക്ഷണങ്ങളില്‍ ഒന്ന്.

മള്‍ട്ടിപ്ലെക്സ് തിയറ്ററായ അല്ലു സിനിമാസിന്‍റെ ഉദ്ഘാടനം ഇന്നലെ ആയിരുന്നു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍. അത്യാധുനിക സൗകര്യങ്ങളോടെയും സാങ്കേതിക മികവോടെയും പണി പൂര്‍ത്തിയാക്കിയ തിയറ്ററിന്‍റെ നിരവധി ദൃശ്യങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

വമ്പന്‍ വിജയം നേടിയ 2024 ചിത്രം പുഷ്പ ദി റൂളിന് ശേഷം അല്ലു അര്‍ജുന്‍ അഭിനയിച്ച ചിത്രങ്ങളൊന്നും ഇതുവരെ പുറത്തെത്തിയിട്ടില്ല. അതേസമയം ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അദ്ദേഹം നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അല്ലു അര്‍ജുന്‍റെ കരിയറിലെ 22-ാം ചിത്രവും ആറ്റ്ലിയുടെ കരിയറിലെ ആറാം ചിത്രവുമാണ് ഇത്. വിഎഫ്എക്സിന് വലിയ പ്രാധാന്യമുള്ള ബിഗ് ബജറ്റ് ചിത്രമാണ് ഇത്.