നടന്‍ പിസി സോമന്‍ അന്തരിച്ചു

','

' ); } ?>

മുതിര്‍ന്ന നാടക പ്രവര്‍ത്തകനും നടനുമായ പിസി സോമന്‍ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ നാല് മണിക്കായിരുന്നു അന്ത്യം. 81 വയസ്സായിരുന്നു.

അമച്വര്‍ നാടകങ്ങളുള്‍പ്പെടെ 350ഓളം നാടകങ്ങളില്‍ ചെറുതും വലുതുമായ ധാരാളം വേഷങ്ങളിലെത്തിയിട്ടുണ്ട് പിസി സോമന്‍. അടൂര്‍ഗോപാലകൃഷ്ണന്റെ ആദ്യചിത്രമായ സ്വയംവരം മുതല്‍ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വിധേയന്‍, മതിലുകള്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ഒട്ടേറെ ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ ജീവനക്കാരന്‍ കൂടിയായിരുന്നു. അന്തരിച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പി.സി. സുകുമാരന്‍ നായരുടെ സഹോദരനാണ്.